Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

‘ഒക്കുപ്പൈ രാജ്ഭവന്‍’ സമരത്തിന് ഐക്യദാര്‍ഢ്യം

റിയാദ്: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വെല്‍ഫയര്‍ പാര്‍ട്ടി കേരള സംഘടിപ്പിക്കുന്ന ‘ഒക്കുപ്പൈ രാജ്ഭവന്‍’ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാസ്‌കാരിക വേദി റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചു. വ്യത്യസ്ഥ സംഘടനാ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 25, 26 തീയതികളില്‍ മുപ്പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം പൗരത്വ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമരമായി രിക്കും. പ്രചാരണ […]

Damam, gulf, Jeddah, Riyad

മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന മികച്ച സ്ഥാപനമാണ് ലുലു: രമേശ് ചെന്നിത്തല

റിയാദ്: നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ഒന്നനവധി ഇന്ത്യക്കാര്‍ക്കു ഉപജീവനം നല്‍കുന്ന ബൃഹത് പ്രസ്ഥാനമാണ് ലുലു ഗ്രൂപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും തൊഴിലവസരം നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും അതിന്റെ അമരക്കാരന്‍ എം.എ യൂസഫലിയും അനുഷ്ഠിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ലുലു മുറബ്ബയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതപ്രശ്‌നങ്ങളോട് അനുകമ്പ പുലര്‍ത്തുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിശാല മനസു

Damam, gulf, Jeddah

ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷത; സംഘ്പരിവര്‍ അജണ്ട അനുവദിക്കില്ല: രമേശ് ചെന്നിത്തല (മൊഹബത് കീ ദൗലത്. . . നൃത്താവിഷ്‌കാരം വീഡിയോ)

റിയാദ്: ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാനുളള സംഘ്പരിവര്‍ അജണ്ട വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജി കാണിച്ച പാതയാണ് യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനമെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷതയാണ്. അതിനെ തല്ലിക്കെടുത്തി മതരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേതഗതി നിയമത്തിനെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്‌കാരിക

Damam, gulf, Jeddah, Riyad

കൊറോണ: ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദിയിലുളളവര്‍ക്ക് വിലക്ക്

റിയാദ്: സൗദിയിലുളളവര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇറാനില്‍ കെറോണ വൈറസ് ബാധിച്ച് ആറു പേര്‍ മരിച്ച സാഹചര്യത്തിലാണ് വിലക്ക്. വിലക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. നേരത്തെ് ഇറാന്‍ സന്ദര്‍ശിച്ച വിദേശികളെ 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. വിലക്ക് അവഗണിക്കുന്ന സൗദി പൗരന്‍മാര്‍ക്കെതിരെ പാസ്‌പോര്‍ട് നിയമപ്രകാരം ശിക്ഷ ലഭിക്കും. ഇത്തരക്കാരെ 14 ദിവസം ഐസൊലേഷന്‍ മുറികളില്‍ നിരീക്ഷിക്കുകയും

Damam, gulf, Jeddah, Riyad

റിമോട്ട് നിയന്ത്രിത ബോട്ട് സഖ്യസേന തകര്‍ത്തു

റിയാദ്: ചെങ്കടലില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട് നിയന്ത്രിത ബേട്ട് തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ആവിഷ്‌കരിച്ച ഭീകരാക്രമണ പദ്ധതിയാണ് തകര്‍ത്തത്. ഉഗ്ര ശേഷിയുളള സഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ചെങ്കടലിന്റെ ദക്ഷിണ ഭാഗത്ത് നാവിക സേനയാണ് കണ്ടെത്തിയതെന്ന് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഫെബ്രുവരി 23ന് രാവിലെയാണ് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനുമാണ് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ശ്രമിക്കുന്നതെന്ന്

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം

Damam, gulf, Jeddah, Riyad

അറബി ഭാഷ: ആര്‍ ഐ സി സി ചെന്നിത്തലക്ക് നിവേദനം നല്‍കി

റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍ ഐ സി സി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറിയില്‍ 10 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് ഒട്ടനവധി

Damam, gulf, Jeddah, Riyad

സാംസ്‌കാരിക കേന്ദ്രമായി മാറിയ ആതുരാലയമാണ് സഫ മക്ക: രമശ് ചെന്നിത്തല

റിയാദ്: ജനകീയ ആതുരാലയം എന്നതിനപ്പുറം സഫ മക്ക പോളിക്ലിനിക് തലസ്ഥാന നഗരിയിലെ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക സാംസകാരിക ജീകാരുണ്യ പ്രവര്‍ത്തന രംഗത്ത് സംഘടനകളെയും പ്രവര്‍ത്തകരെയും സജീവമാകുന്നതില്‍ ഷാജി അരിപ്രയുടെ പങ്ക് അഭിനന്ദനാര്‍ഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചികിത്സ ചിലവ്. എന്നാല്‍ ചെറിയ ചിലവില്‍ ആധുനിക ചികിത്സ ലഭ്യമാകുന്ന മികച്ച ആതുരാലയം എന്ന നിലയില്‍ സഫ മക്ക ഇതിനകം ശ്രദ്ധ നേടിയെന്നും അദ്ദേഹം പറഞ്ഞു. സഫ

Damam, gulf

കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല; നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം: രമേശ് ചെന്നിത്തല

റിയാദ്: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമശേ് ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണി വസ്തുത അറിയാതെയാണ് സംസാരിക്കുന്നത്. യു ഡി എഫ് നേതാക്കള്‍ പ്രസ്താവനയില്‍ മിതത്വം പാലിക്കണം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു ഘട്ടത്തിലും സീറ്റ് ഏറ്റെടുക്കുന്നത് ആലോചിച്ചിട്ടില്ല. കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്നും വിട്ടുവീഴ്ചക്കില്ലെന്നും ജോസ് കെ മാണിയുടെ പ്രസ്താവനയോട് റിയാദില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. മോദിയും പിണറായി വിജയനും ഒരേ നയമാണ് തുടരുന്നത്. മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍,

Damam, gulf, Jeddah, Riyad

രമേശ് ചെന്നിത്തല ജിദ്ദ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു; ഫെബ്രുവരി 21ന് റിയാദില്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും

ജിദ്ദ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജിദ്ദയിലെ ഒ ഐ സി സി നേതാക്കളും രമേശ് ചെന്നിത്തലയെ അനുഗമിച്ചു. രമേശ് ചെന്നിത്തലയും ഭാര്യ അനിതയും കൊമേഴ്‌സ്, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സല്‍ ഹംന മറിയവുമായും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ജിദ്ദയിലെത്തിയ രമേശ് ചെന്നിത്തലയെ ഒ.ഐ.സി.സി

Damam, gulf, Jeddah, Riyad

റാഷിദ് കോട്ടുമലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വേങ്ങര മണ്ഡലം കെഎസിസി പ്രസിഡന്റ് റാഷിദ് കോട്ടുമലക്ക് കെഎംസിസിയുടെ നേതൃത്വത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമാണ്. കെഎംസിസി പ്രസിഡന്റ്, അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി, സുലൈ ഏരിയ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ്,

Damam, gulf, Jeddah, Riyad

മൈക് പോംപിയോ റിയാദില്‍; രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി. ഗള്‍ഫ് മേഖലയിലെ സുരക്ഷ പ്രശ്‌നങ്ങളും ഉറാന്‍ ഉയര്‍ത്തുന്ന ഭീഷണികളും ചര്‍ച്ച ചെയ്യാനാണ് അമേരിക്കന്‍ സെക്രട്ടറിയെത്തിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈക് പോംപിയോയുടെ നേതൃത്വത്തിലുളള സംഘത്തെ അമേിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ സ്വീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവരുമായി മൈക് പോംപിയോ ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ്

Damam, gulf, Jeddah, Riyad

സൗദി റിലീഫ് സെന്റര്‍ അഞ്ചു വര്‍ഷത്തിനിടെ 400 കോടി ചെലവഴിച്ചു

റിയാദ്: അഞ്ചു വര്‍ഷത്തിനിടെ 400 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചെന്ന് സൗദി സര്‍ക്കാരിന് കീഴിലുളള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍. 47 രാഷ്ട്രങ്ങളിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സെന്റര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര രംഗത്തെ ഏജന്‍സികളുമായി സഹകരിച്ചാണ് സെന്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 432.2 കോടി ഡോളര്‍ ചെലവഴിച്ച് 1200 പദ്ധതികളാണ് വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കിയത്. 295.8 കോടി ഡോളറിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ യമനിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. പലസ്തീന്‍,

Damam, gulf, Jeddah, Riyad

ഒന്‍പത് വര്‍ഷത്തിനിടെ മൂന്ന് ശിശുക്കളെ തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍

റിയാദ്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സൗദി വനിത ഒന്‍പത് വര്‍ഷത്തിനിടെ മൂന്ന് ശിശുക്കളെ തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍. 1990 മുതല്‍ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഇവര്‍ ദമാമിലെ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നു ശിശുക്കളെ തട്ടിയെടുത്തത്. സൗദി വനതയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശിശുവിനെ ഇരുപത്തിയൊന്നാമത്തെ വയസില്‍ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ കഴിഞ്ഞ ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്. ശിശുക്കളെ തട്ടിയെടുത്ത മറിയം എന്ന സ്ത്രീ

Scroll to Top