Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ മരിച്ചത് 93 തൊഴിലാളികള്‍

റിയാദ്: തൊഴിലിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 93 തൊഴിലാളികള്‍ മരിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്. 22 പേര്‍ മരിച്ച റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ അപകട മരണം റിപ്പോര്‍ട് ചെയ്തത്. പരിക്കേറ്റ 15,638 തൊഴിലാളികള്‍ ചികിത്സയിലാണ്. 1119 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പെടുന്നവര്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്നുണ്ട്. ഇതിന് പരിധിയില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. തൊഴിലപകടങ്ങള്‍ ഏഴു ദിവസത്തിനകം അറിയിക്കണം. പരിക്കുകളെ തുടര്‍ന്ന് വിശ്രമത്തില്‍ […]

Damam, gulf, Jeddah, Riyad

ഫാര്‍മസികളിലെ സ്വദേശിവല്‍ക്കരണം രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കും

റിയാദ്: സ്വകാര്യ ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന സ്വദേശി ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഘട്ടംഘട്ടമായി 50 ശതമാനം സ്വദേശിവത്ക്കരണം ഫാര്‍മസികളില്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ ഫാര്‍മസികളില്‍ ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജഷിസ്റ്റര്‍ ചെയ്ത 24,000 ഫാര്‍മസിസ്റ്റുകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. 2018നെ

Damam, gulf, Jeddah, Riyad

ഇറാന്‍ അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി: സൗദി മന്ത്രിസഭ

റിയാദ്: അന്താരാഷ്ട്ര സമ്പദ് ഘടനക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. പശ്ചിമേഷ്യയില്‍ സമാധാനം ഇല്ലാതാക്കുന്നതിന് പിന്നിലും ഇറാനാണെന്ന് സൗദി മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. പക്വതയില്ലാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇറാന്‍ പിന്തുടരുന്നത്. ഇത് പശ്ചിമേഷ്യയിലും അന്താരാഷ്ട്ര തലത്തിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. ഇതിനെ സൗദി അറേബ്യ പിന്തുണക്കുമെന്നുംമന്ത്രിസഭാ യാഗം വ്യക്തമാക്കി. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ യമന്‍ പൗരന്‍മാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍

Damam, gulf, Jeddah, Riyad

20 വര്‍ഷത്തെ കാത്തിരിപ്പ്; മൂസയെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അല്‍ ഖിനൈസി കുടുംബം (video)

റിയാദ്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സൗദിയിലെ അല്‍ ഖിനൈസി കുടുംബം. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയ സ്പര്‍ശിയായ വൈകാരിക രംഗങ്ങള്‍ക്കാണ് സൗദി പൗരന്‍ അലി അല്‍ ഖിനൈസിയുടെ കുടുംബം സാക്ഷിയായത്. ജനിച്ച് മൂന്നാം മണിക്കൂറില്‍ കാണാതായ മകന്‍ മൂസയെ ഡി എന്‍ എ പരിശോധനയിലൂടെയാണ് മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയത്. തട്ടികൊണ്ടുപോയെന്ന്

Damam, gulf, Jeddah, Riyad

ഫോര്‍ക്ക ‘ഫോക്കസ് 2020’ ലീഡേഴ്‌സ് മീറ്റ്

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫെഡറേഷന്‍ ഓഫ് റീജിയനല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക) ‘ഫോക്കസ് 2020’ എന്ന പേരില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. മാര്‍ച്ച് 6ന് നടക്കുന്ന മെഗാ ഈവന്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള ഉല്‍ഘാടനം ചെയ്തു. സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമ കാര്യങ്ങള്‍ എന്ന വിഷയം ദമ്മാം കോടതിയിലെ പരിഭാക്ഷകന്‍ മുഹമ്മദ് നജാത്തി അവതരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നിയമ നടപടികള്‍

Damam, gulf, Jeddah, Riyad

രമേശ് ചെന്നിത്തല ഫെബ്രുവരി21ന് റിയാദില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒ.ഐ.സി.സി

റിയാദ്: ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷിക സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 21ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തി നടക്കുന്ന സമ്മേളനത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യം രമേശ് ചെന്നിത്തല വിശദീകരിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വ്യവസായ, വാണിജ്യ രംഗത്ത് മികവു പുലര്‍ത്തിയ മൂന്നു പ്രമുഖര്‍ക്ക ബിസിനസ് എക്‌സലന്‍സ്

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പര്‍ അഞ്ചാം വാര്‍ഷികാഘോഷം ഫെബ്രുവരി 21ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ബത്ഹ റോഡില്‍ എക്‌സിറ്റ് 21ല്‍ ഹരാജ് ബിന്‍ ഖസിം മാര്‍ക്കറ്റിന് എതിര്‍വശമുളള അല്‍ മദീനയുടെ സൗദിയിലെ ആദ്യ ശാഖയാണ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ഫെബ്രുവരി 21ന് വൈകുന്നേരം 7ന് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഘോഷ പരിപരിപാടികള്‍ കേയ്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ക്കായി വിനോദ, വിജ്ഞാന പരിപാടികള്‍,

Damam, gulf, Jeddah, Riyad

എഡ്യൂ കോണ്‍ക്ലേവ് സമാപിച്ചു

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച എഡ്യൂ കോണ്‍ക്ലേവ് ശ്രദ്ധേയമായി. കരിയര്‍ ഗൈഡന്‍സ് സെഷനും പാരന്റിങ് സെഷനും ഉള്‍പ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. ബെഞ്ച്മാര്‍ക് സ്‌കൂള്‍ തിരൂര്‍ പ്രിന്‍സിപ്പല്‍ ജോജി പോള്‍ പാരന്റിങ് സെഷന്‍ നിയന്ത്രിച്ചു. കരിയര്‍ ഗൈഡന്‍സ് സെഷന്‍ ബെഞ്ച്മാര്‍ക് സ്‌കൂള്‍ അക്കാദമിക് അഡൈ്വസറും ട്രൈനെറുമായ ഡോ. ഹബീബ് റഹ്മാന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശാഫി മാസ്റ്റര്‍

Damam, gulf, Jeddah, Riyad

ബ്രിട്ടീഷ് നാവികന് ചെങ്കടലില്‍ സൗദി സുരക്ഷാ സേനയുടെ വൈദ്യ സഹായം

റിയാദ്: ശ്വാസ തടസം നേരിട്ട ബ്രിട്ടീഷ് നാവികന് സൗദി അതിര്‍ത്തി സുരക്ഷാ സേന അടിയന്തിര ചികിത്സ ലഭ്യമാക്കി. ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലില്‍ നിന്നു സഹായ അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയുടെ കപ്പല്‍ നാവികന് ചികിത്സ ലഭ്യമാക്കിയത്. ജിദ്ദയിലുളള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ജിബൂതിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ നിന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ട് കാപ്റ്റന്റെ സന്ദേശം ലഭിച്ചു. സൗദിയുടെ ദക്ഷിണ തുറമുഖ നഗരമായ ജിസാന്‍ നിന്നു 125 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ്

Damam, gulf, Jeddah, Riyad

കൊമോഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കും

റിയാദ്: അറബി ഭാഷയില്‍ മാത്രം വിതരണം ചെയ്തിരുന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. വ്യവസായ വാണിജ്യ മേഖലയില്‍ കൂടുതല്‍ വിദേശ ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്ക് വെബ് സൈറ്റില്‍ നിന്നു ഇംഗ്‌ളീഷ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കും. വ്യക്തികള്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങി ഏതു വിഭാഗത്തില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കും മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍

Damam, gulf, Jeddah, Riyad

‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ ഫെബ്രുവരി 24ന് റിയാദില്‍

റിയാദ്: സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും നിക്ഷേപ അവസരം വര്‍ധിപ്പിക്കുന്നതിന് ‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ എന്ന പേരില്‍ മുനിസിപ്പല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 24ന് റിയാദിലാണ് പരിപാടി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് അരങ്ങേറുന്നത്. രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളുടെയും വികസനം ലക്ഷ്യമാക്കിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളതെന്ന് നഗര ഗ്രാമകാര്യ വകുപ്പ് സഹമന്ത്രി ഖാലിദ് അല്‍ ദുഖൈതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗര മേഖലയില്‍ നിക്ഷേപ സാഹചര്യം വര്‍ധിപ്പിക്കുന്നതിനു

Damam, gulf, Jeddah, Riyad

ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരച്ച് ‘മക്കാനി 2020’

റിയാദ്: രുചി വൈവിധ്യം മാറ്റുരച്ച പാചക മത്സരം ‘മക്കാനി 2020’ ശ്രദ്ധേയമായി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബിരിയാനി പാചകമത്സരം അരങ്ങേറിയത്. പരിപാടി അല്‍മദീന ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാം സ്ഥാനവും നേടി. ഷെഫുമാരായ ഹണി പി ജോ, ജീവ് തോമസ്, രജിബ് മൈതി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ നെസ്‌റ്റോ

Damam, gulf, Riyad

പ്രവാസികളുടെ കൈത്താങ്ങിലാണ് കേരളമെന്ന് അനില്‍ പനച്ചൂരാന്‍

റിയാദ്: പ്രവാസികളുടെ അധ്വാന ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍. റിയാദ് നവോദയ പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം സീസണ്‍ രണ്ട്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കലാകാരന്മാരും പ്രതിഭാധനരും പ്രവാസ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. അവരുടെ അഭാവം കേരളം നേരിടുന്ന നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലേക്കുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച അനുഭവമാണ് സൗദി അറേബ്യ തനിക്കു സമ്മാനിച്ചത്. ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു ചെറിയ ജനസമൂഹം മാത്രം സംസാരിക്കുന്ന

Damam, gulf, Jeddah, Riyad

എട്ടു വര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കൃഷ്ണപ്പിള്ള നാടണഞ്ഞു

റിയാദ്: എട്ടു വര്‍ഷം താമസാനുമതി രേഖയായ ഇഖാമ ഇല്ലാതെ ദുരിതത്തിലായ മലയാളി നാടണഞ്ഞു. 34 വര്‍ഷമായി അല്‍ഖര്‍ജിലെ അരീഖില്‍ പ്ലംബറായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ളയാണ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. ഹൃദ്രോഗത്തിന്റെ പിടിയിലായ കൃഷ്ണപ്പിള്ളക്ക് ചികിത്സക്കുപോലും വരുമാനം ഇല്ലാത്ത സാഹചര്യം സുഹൃത്തുക്കളാണ് കേളിയെ അറിയിച്ചത്. കേളി ജീവകാരുണ്യ വിഭാഗം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റ് നേടിയാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച കേളി, ഇന്ത്യന്‍ എംബസി, കേളി

Scroll to Top