തോല്‍വിയില്‍ നിന്ന് തകര്‍പ്പന്‍ ജയം; ത്രില്ലര്‍ ക്ലൈമാക്‌സ് ഒരുക്കി കാരംസ് ടൂര്‍ണമെന്റ്
റിയാദ്: ആവേശം അവസാന സെറ്റിലേക്ക് നീണ്ട വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി അന്‍സാര്‍-നിസാം സഖ്യം നവോദയ സംഘടിപ്പിച്ച നാലാമത് കാരംസ് ടൂര്‍ണമെന്റില്‍ ജേതാക്കളായി. ഫ്രണ്ട്‌സ് ഫോര്‍എവര്‍ ടീമിന്റെ ഷംസീര്‍-ലത്തീഫ് ടീമിനെയാണ് ഇവര്‍ കീഴടക്കിയത്. 5 സെറ്റുകള്‍ നീണ്ട കലാശപ്പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകളും നേടി ഷംസീര്‍-ലത്തീഫ് സഖ്യം കരുത്തു കാട്ടിയെങ്കിലും, കളിയിലേക്ക് വീറോടെ തിരിച്ചെത്തിയ അന്‍സാറും നിസാമും തുടര്‍ച്ചയായ 3 സെറ്റുകള്‍ കരസ്ഥമാക്കി കിരീടം സ്വന്തമാക്കുകയായിരുന്നു. മൊത്തം 13 ടീമുകളാണ് ഡബിള്‍സ് വിഭാഗത്തില്‍ മാറ്റുരച്ചത്. […]














