Sauditimesonline

kollam 2
കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ 'ഈക്കൊല്ലത്തോണം'
gulf, saudi

ഹാഷിം എന്‍ജിനീയര്‍ കര്‍മ്മ പുരസ്‌കാരം ഡോ. എം.കെ. മുനീറിന്

കോഴിക്കോട്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ‘ഹാഷിം എന്‍ജിനീയര്‍ കര്‍മ്മ പുരസ്‌കാരത്തിന്’ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന്. മതേതര മൂല്യങ്ങളും മതസൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചതിനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനകള്‍ക്കുമുള്ള ആദരവാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എം.സി.മായിന്‍ഹാജി, കെ.പി. മുഹമ്മദ്കുട്ടി, സി.പി. സൈതലവി, ടി.ടി. ഇസ്മായില്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സൗദി കെഎംസിസിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ട്രഷററുമായിരുന്ന […]

gulf, saudi

റിയാദ് കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി: അംഗത്വ പ്രചാരണത്തിന് വെള്ളിയാഴ്ച തുടക്കം

റിയാദ്: പ്രവാസ ലോകത്തെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതിയായ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘കുടുംബ സുരക്ഷാ പദ്ധതി’ അംഗത്വ പ്രചാരണണ ഓഗസ്റ്റ് 7നഢ തുടക്കമാകും. രാത്രി 7ന് ബത്ഹ കെഎംസിസി ഓഫീസില്‍ ഉദ്ഘാടനം നടക്കും.പ്രവാസികള്‍ക്കായി ഏറ്റവും വലിയ സാമ്പത്തിക സുരക്ഷാ തുക പ്രഖ്യാപിച്ചു നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ആശ്വാസമെത്തിയത്. പദ്ധതിയില്‍ അംഗമായിരിക്കെ മരിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ മരണാനന്തര സഹായവും അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കും. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ റിയാദിലെ

gulf, saudi

1.9 ലക്ഷം വീടുകളില്‍ വെളിച്ചമെത്തും; മദീനയിലെ അല്‍ ഹെനാകിയ സൗരോര്‍ജ്ജ നിലയം സജ്ജം

മദീന: സൗദി അറേബ്യയിലെ മദീന പ്രവിശ്യയില്‍ പ്രവര്‍ത്തനസജ്ജമായ അല്‍ ഹെനാകിയ സൗരോര്‍ജ്ജ നിലയം പുതിയ നാഴികക്കല്ലാകുന്നു. വര്‍ഷത്തില്‍ ഏകദേശം 1,90,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്ക് ശേഷിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ചുവടുവയ്പ്പുകളില ഒന്നായാണ് ഹെനാകിയ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനത്തിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, ഭാവി തലമുറയ്ക്കായുള്ള ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി

gulf, saudi

പോയിന്റ് ഓഫ് കോളില്‍ കുടുങ്ങി ചിറക് വിടരാതെ റിയാദ്-തിരുവനന്തപുരം സ്വപ്നങ്ങള്‍

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. ഓണം ഉള്‍പ്പെടെ ആഘോഷ വേളകളില്‍ കുറഞ്ഞ ദിവസത്തെ അവധിയില്‍ നാട്ടിലെത്താന്‍ നേരിട്ടുള്ള സര്‍വീസുകളില്ലാത്തത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെയും സാധാരണക്കാരുടെയും യാത്രാസ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയാകുന്നത്. നിലവില്‍ റിയാദില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസുകളുണ്ട്. എന്നാല്‍ തിരുവനന്തപുരം മേഖലയിലുള്ളവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ഡല്‍ഹി, മുംബൈ തുടങ്ങിയ

gulf, saudi

സൗദിയിൽ പാമ്പുകടിയേറ്റു മരിച്ച ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് വിട

റിയാദ്: ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ പാമ്പ് കടിയേറ്റ് മരിച്ച പഞ്ചാബ് സ്വദേശി ഗര്‍വിന്ദര്‍ സിംഗി(26)ന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ച് സംസ്‌കരിച്ചു. ഷിപ്പിംഗ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. യാത്രക്കിടെ രണ്ട് ദിവസം വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വാഹനത്തിന്റെ ജിപിഎസ് പരിശോധിച്ച് ട്രക്ക് കണ്ടെത്തിയെങ്കിലും ഗര്‍വിന്ദര്‍ സിംഗിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ തിരച്ചിലില്‍ ട്രക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപം മരുഭൂമിയില്‍ ഗര്‍വിന്ദര്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തി. ട്രക്കില്‍

gulf, saudi

വിനോദത്തിന് വിമാനത്താവളത്തില്‍ പുതിയ കേന്ദ്രം; ‘സെവന്‍ അബഹ’ നാളെ നാടിന് സമര്‍പ്പിക്കും

അബഹ: സൗദിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് അസീര്‍ പ്രവിശ്യയിലെ അബഹയില്‍ അത്യാധുനിക വിനോദ സമുച്ചയം ‘സെവന്‍ അബഹ’ ആഗസ്ത് 5ന് നാടിനു സമര്‍പ്പിക്കും. സൗദി എന്റര്‍ടൈന്‍മെന്റ് വെഞ്ചേഴ്‌സിന്റെ ആദ്യ വിനോദ കേന്ദ്രമാണിത്. അസീര്‍ ഗവര്‍ണറും ഡെവലപ്‌മെന്റ് അതോറിറ്റി തലവനുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓഗസ്റ്റ് ആറ് മുതലാണ് പ്രവേശനം. അബഹ രാജ്യാന്തര വിമാനത്താവള സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന സെവന്‍ അബഹ, ‘വിമാനമിറങ്ങുന്നതിന് മുന്‍പേ അസീറിന്റെ

gulf

സൗദി ഹൗസ് ഡ്രൈവര്‍ വിസക്ക് ഇനി തൊഴില്‍ പരീക്ഷ നിര്‍ബന്ധം

മുംബൈ: സൗദി അറേബ്യയിലേക്ക് പുതിയ ഹൗസ് ഡ്രൈവര്‍ വിസയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധം. ഓഗസ്റ്റ് 4 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ മികവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിന് ‘സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ ഗാര്‍ഹിക മേഖലയിലെ തൊഴില്‍ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൗസ് ഡ്രൈവര്‍ തസ്തികയും

gulf

‘ആരവ’മുയര്‍ത്തി അന്‍സിബ; വേടന്‍ വരുന്നു, കൊടുങ്കാറ്റുയരും

റിയാദ്: മരുഭൂമിയില്‍ സംഗീതത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ‘ആരവം വേടന്‍ ലൈവ് റിയാദ്’ മെഗാ ഷോയ്ക്ക് കൊടിയേറി. ആവേശത്തിരയിളക്കിയ ചടങ്ങില്‍ ചലച്ചിത്രതാരം അന്‍സിബ ഹസന്‍ പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ പ്രകാശനവും ആദ്യ ടിക്കറ്റ് വില്‍പനയും നിര്‍വഹിച്ചു. ലുലു മാള്‍ മുറബ്ബയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ മുനീര്‍ കണ്ണങ്കര ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ്‌സും എന്‍ആര്‍കെ ഫോറവും സംയുക്തമായി കലാവിരുന്ത് ഒരുക്കുന്നത്. എന്‍ആര്‍കെ ഫോറം പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സുരേന്ദ്രന്‍ കൂട്ടായി, ഷുഹൈബ് പനങ്ങാങ്ങര, സലീം കളക്കര,

gulf, saudi

‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍’; എം.എം. കുട്ടി മൗലവിയുടെ ആത്മകഥ പ്രകാശനം

ബാദ്ഷാ ഇ കെ ജിദ്ദ: കേരളത്തിലെയും പ്രവാസലോകത്തെയും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന ജിദ്ദ കെ.എം.സി.സി മുന്‍ നേതാവ് എം.എം. കുട്ടി മൗലവിയുടെ ആത്മകഥ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍’ സൗദിതല പ്രകാശനം ചെയ്തു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ടില്‍ നിന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം ആദ്യപ്രതി ഏറ്റുവാങ്ങി. വേങ്ങര

gulf, saudi

ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോടിന് ബുറൈദയുടെ ആദരം

ബുറൈദ: ഗള്‍ഫിലെ ജീവകാരുണ്യ, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയനായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോടിന് അഹിലന്‍ ബുറൈദയുടെ സ്‌നേഹാദരം. ബുറൈദ ഇവന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ഇശല്‍ ബുറൈദ-2026’ വേദിയിലാണ് ആദരിച്ചത്. പ്രവാസലോകത്ത് നിയമക്കുരുക്കുകളില്‍ അകപ്പെടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും നിയമസഹായവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് ഉപഹാരം സമ്മാനിച്ചത്. ജി.സി.സി രാജ്യങ്ങളിലെ നിയമനടപടിക്രമങ്ങളെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും, അധികൃതരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നിരവധി നിസഹായര്‍ക്ക് നിയമ സഹായം നല്‍കാനും അദ്ദേഹത്തിന്

gulf, saudi

കടക്കെണി ഒഴിവാക്കാം, ആസൂത്രണം ശീലിക്കാം; പ്രവാസികള്‍ക്ക് പഠന ശിബിരം

ജിദ്ദ: പ്രവാസി ജീവിതത്തിലെ ധൂര്‍ത്തും കൃത്യമായ ആസൂത്രണമില്ലായ്മയും വ്യക്തിഗത സാമ്പത്തിക ഭദ്രതയെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന മുന്നറിയിപ്പുമായി ‘ഖായിദ്-2026’ പഠനശിബിരം. ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രതിമാസ പരിശീലന പരിപാടിയുടെ മൂന്നാം ചാപ്റ്ററാണ് ശ്രദ്ധേയമായ വിഷയം അവതരിപ്പിച്ച് ശ്രദ്ധനേടിയത്. ജിദ്ദ റൗദയിലെ സിദാന ട്രെയിനിങ് സെന്ററിലായിരുന്നു പരിപാടി. ‘പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം’ എന്ന വിഷയം അബ്ദുല്‍ ഗനി മാസ്റ്റര്‍ അവതരിപ്പിച്ചു. വരുമാനത്തിന്റെ ശരിയായ വിനിയോഗം, സമ്പാദ്യം, ഭാവിയിലേക്കുള്ള കരുതല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആഡംബര മോഹങ്ങളും ആസൂത്രണമില്ലാത്ത ചെലവഴിക്കലും

gulf, saudi

വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബര്‍ വിഭാഗം കണ്‍വീനറുമായ എം. വിജേഷ് ആരേഴിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ കേളി ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ദുര്‍മ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജന്‍, ഗോപി, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

gulf, saudi

സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

റിയാദ്: അബ്ഹ – ജിസാന്‍ റോഡില്‍ ദര്‍ബില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ എരണിക്കല്‍ അലവി ഹാജിയുടെ മകന്‍ നൗഫല്‍ (ബാവ 44) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ചികിത്സയിലാണ്. ദര്‍ബില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും ജോലിക്ക് ശേഷം രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഈജിപ്ഷ്യന്‍ പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടന്‍ അബു ആരീഷ് കിങ് ഫഹദ് ആശുപത്രിയില്‍

gulf, saudi

കേളി സോക്കര്‍: കെ.എം.സി.സിയെ കീഴടക്കി സോഫ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍ ഖര്‍ജ് ഏരിയ സംഘടിപ്പിച്ച ‘കേളി സോക്കര്‍-2026’ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ഖര്‍ജ് സോഫ ഗ്രൂപ്പ് ചാമ്പ്യന്മാര്‍. അല്‍ ഖര്‍ജ് ആലിയ ഗ്രൗണ്ടില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അല്‍ ഖര്‍ജ് ടൗണ്‍ കെ.എം.സി.സിയെ കീഴടക്കിയാണ് സോഫ ഗ്രൂപ്പ് കിരീടമണിഞ്ഞത്. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഫാല്‍ക്കണ്‍ എഫ്.സി, അല്‍ ഖര്‍ജ് സോഫ ഗ്രൂപ്പ്,

Scroll to Top