തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ എട്ടാം ഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം. ബത്ഹയിലെ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അപേക്ഷാ ഫോം കൈമാറി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. റസാഖ് വളക്കൈക്ക് ആദ്യ ഫോറം ഏറ്റുവാങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് തണലേകാന്‍ ജീവകാരുണ്യ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. മരിച്ച അന്‍പതിലേറെ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അഞ്ച് […]














