വിശ്വസനീയ വിവരങ്ങള്‍ തത്സമയം; സുരക്ഷിത ഹജ്ജിന് മാധ്യമ ഏകോപനം
റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുളള ബോധവല്‍ക്കരണങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള മാധ്യമ ഏകോപനത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത് മൂന്നാമത് ഹജ്ജ് ആരോഗ്യ സുരക്ഷാ ഫോറം റിയാദില്‍ സംഘടിപ്പിച്ചു. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ യോഗം എടുത്തുപറഞ്ഞു. വിവരങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കാനും പുതിയ സംഭവവികാസങ്ങള്‍ തത്സമയം പങ്കുവെക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ആധുനിക മാധ്യമങ്ങളും പ്രയോജനപ്പെടുത്തണം. ആരോഗ്യ സുരക്ഷാ പദ്ധതികളും ഭരണകൂടത്തിന്റെ സേവനങ്ങളും തീര്‍ഥാടകര്‍ക്കുള്ള ആത്മവിശ്വാസം […]














