നഴ്‌സുമാരൊന്നിച്ചു, മനസ്സുകള്‍ മനംകവര്‍ന്നു; റിയാദില്‍ യുഎന്‍എ എയ്ഞ്ചല്‍ മീറ്റ്
റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ‘എയ്ഞ്ചല്‍സ് മീറ്റ്’ കുടുംബസംഗമം ശ്രദ്ധേയമായി. റിയാദ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ നടന്ന സംഗമത്തില്‍ തലസ്ഥാന നഗരിയിലെ വിവിധ ആശുപത്രികളില്‍ നിന്നായി ആയിരത്തിലധികം നഴ്‌സുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം യുഎന്‍എ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയില്‍ യുഎന്‍എ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഗമത്തിന്റെ സംഘാടന മികവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍എ […]














