പ്രവാസത്തിന്റെ സര്ഗമുദ്രകള്: ‘തൂലിക നക്ഷത്രങ്ങളില്‍’ തിളങ്ങി സലിമും ജ്യോതിലാലും
റിയാദ്: കേളി കലാസാംസ്കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫിലെ മലയാളി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച ‘തൂലിക നക്ഷത്രങ്ങള്‍’ ഓണ്‍ലൈന്‍ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ സലിം പടിഞ്ഞാറ്റുമുറി (ദമ്മാം) കവിതാ വിഭാഗത്തില്‍ ജ്യോതിലാല്‍ ശൂരനാട് (അല്‍ ഖര്‍ജ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കഥാ രചനയില്‍ ഡോ. ശ്രുതി സുരേന്ദ്രന് (റിയാദ്) രണ്ടാം സ്ഥാനവും സുബൈദ കോമ്പില്‍ (അല്‍ ഖര്‍ജ്) മൂന്നാം സ്ഥാനവും നേടി. കവിതാ രചനയില്‍ ഷെഫീഖ് മെഹബൂബ് (റിയാദ്), രണ്ടാം














