Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
gulf, saudi

‘ആരോഗ്യ’ത്തിന് അംഗീകാരം; ‘സിബാഹി’ നേടി സഫ മക്ക പോളിക്ലിനിക്

റിയാദ്: ബത്ഹയിലെ പ്രമുഖ ആരോഗ്യ കേന്ദ്രം സഫ മക്ക പോളിക്ലിനിക്കിന് ‘സിബാഹി’ ഗുണനിലവാര അംഗീകാരം. ആരോഗ്യ മേഖലയിലെ മികച്ച സേവനങ്ങളും രോഗി സുരക്ഷാ മാനദണ്ഡങ്ങളും പുലര്‍ത്തുന്നതിന് സൗദി സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആണ് അംഗീകാരം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകള്‍ക്കും ഗുണനിലവാര വിലയിരുത്തലുകള്‍ക്കും ശേഷമാണ് സഫ മക്കയ്ക്ക് സിബാഹി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ക്ലിനിക്കല്‍ സേവനങ്ങള്‍, ലാബ് സൗകര്യങ്ങള്‍, ഫാര്‍മസി, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധനയില്‍ […]

gulf, saudi

മലപ്പുറം കെഎംസിസി ‘പള്‍സ് ആന്റ് പോള്‍’ ഫെബ്രുവരി 6ന്‌

റിയാദ്: മലപ്പുറം മണ്ഡലം കെഎംസിസി ‘പള്‍സ് ആന്റ് പോള്‍ ടേബിള്‍ ടോക്’ ഫെബ്രുവരി 6ന്‌ നടക്കും. നിയമസഭ തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ബത്ഹ ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് പരിപാടി നടക്കും. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹി റസാഖ് കിഴക്കുംപറമ്പിനു സ്വീകരണം നടക്കുമെന്നും മണ്ഡലം കെഎംസിസി അറിയിച്ചു.

gulf, saudi

റിയാദില്‍ ‘ഹിമം’; കൊല്ലം കൂട്ടായ്മ സാംസ്‌കാരിക സായാഹ്നം

റിയാദ്: കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) ‘ഹിമം-2026’ സാംസ്‌കാരിക സായാഹ്‌നം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സര്‍ഗ ശേഷി വളര്‍ത്തുന്നതിനും ജീവകാരുണ്യ മേഖലയിലും പ്രവാസി ഒത്തുചേരലുകള്‍ സാമൂഹിക മുന്നേറ്റത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാലുകുട്ടന്‍, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, നജു പുനലൂര്‍, ജോസ് കടമ്പനാട് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.എ അംഗങ്ങള്‍ക്കുള്ള

gulf, saudi

മരുഭൂമിയിലെ കപ്പലിന് ഗമ കൂടും; സൗദിയില്‍ ഒട്ടകങ്ങള്‍ക്ക് പാസ്‌പോര്‍ട്ട്

റിയാദ്: ഒട്ടകങ്ങള്‍ക്ക് ഫോട്ടോപതിച്ച പാസ്‌പോര്‍ട്ട് അനുവദിച്ചു സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഡെപ്യൂട്ടി മന്ത്രി മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍മുശൈത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി ഒട്ടക രംഗം നിയന്ത്രിക്കുന്നതിന്റെയും തിരിച്ചറിയാന്‍ സഹായിക്കുന്നതിന്റെയും ഭാഗമായാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയത്. മാത്രമല്ല, പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ ഒട്ടക മേഖലയെ വികസിപ്പിക്കാനാണ് പദ്ധതി. ഒട്ടക ഡാറ്റ,

gulf, saudi

സുരക്ഷാ സഹകരണം സുദൃഢമാക്കാന്‍ ദോവല്‍-അല്‍ ഐബാന്‍ കൂടിക്കാഴ്ച

റിയാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സൗദി മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സൗദി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കും. സുരക്ഷാ മേഖല, തന്ത്രപ്രധാന പങ്കാളിത്തം, വിവരവിനിമയം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള സാധ്യതകള്‍ ഇരുവരും വിലയിരുത്തി. അതോടൊപ്പം, പ്രാദേശികവും അന്തര്‍ദേശീയവുമായ പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍

gulf, saudi

അറബ് പൈതൃകത്തിന്റെ ഉത്സവമേളം; സിറ്റി ഫ്‌ളവറില്‍ ‘റമദാന്‍ സൂഖ്’ ഒരുങ്ങി

റിയാദ്: പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ബത്ഹ ഹൈപ്പര്‍മാര്‍കെറ്റില്‍ നടന്ന റമദാന്‍ സൂഖിന്റെ ഉദ്ഘാടനം സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ. അനില്‍ മുഹമ്മദ് നിര്‍വഹിച്ചു, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസന നിസാര്‍, സിറ്റി ഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍മാരായ അനസ്, ഷാഫി എന്നിവര്‍ക്കു പുറമെ റിയാദിലെ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. റമദാനിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളാണ് റമദാന്‍ സൂഖുകള്‍.

gulf, saudi

പഴയ കളികൾ പുതുജീവൻ നേടി; റിയാദിൽ കേളി ‘കളിത്തട്ട്’ നിറഞ്ഞാടി

റിയാദ്: പഴമയുടെ നിറവും രുചിയും നിറഞ്ഞ ‘കളിത്തട്ട്’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. മറവിയിലേക്കുപോയ പഴയകാല കളികളും നാടന്‍ രുചികളും കോര്‍ത്തിണക്കി ‘ഓര്‍മകളുടെ മുറ്റത്തേക്ക് സ്വാഗതം’ എന്ന പ്രമേയത്തില്‍ അരങ്ങേറിയ പരിപാടി പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഓര്‍മ്മകളിലേക്കുള്ള മധുരയാത്രയും സമ്മാനിച്ചു. കുളംകര, ചാക്കിലോട്ടം, പൂ പറിക്കാന്‍ പോരുമോ, കുല കുല മുന്തിരി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ക്യാപ്, വളയം മാറ്റല്‍, ഓര്‍മ്മപരീക്ഷ, ഷൂട്ടൗട്ട്, മിഠായി

gulf, saudi

ചിന്തയും കഴിവും വേദിയിൽ; യാര സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്

റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗ വൈഭവവും വ്യക്തിത്വ വികസനവും വിളംബരം ചെയ്തു യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്. ഒന്നാം ക്ലാസ്മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഫറന്‍സ്. ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുംസാംസ്‌കാരിക പരിപാടികളും സമന്വയിപ്പിച്ച് ഒരുക്കിയ പരിപാടിയില്‍ കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഡെന്റല്‍ വെല്‍നെസ്, വൈല്‍ഡ് ലൈഫ്, മാത്ത്‌സ് എവരിവെയര്‍, ഇംഗ്ലീഷ് ഹബ്, സ്‌റ്റോണ്‍ ഏജ്, വേദിക് വില്ലേജ്, ടെക് കോര്‍ണര്‍, ഓഷ്യന്‍ ടെയില്‍സ്, ഫിറ്റ് കോര്‍ണര്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്‌റൂം

gulf, saudi

പശ്ചിമേഷ്യന്‍ പള്‍സ് തേടി ദോവല്‍; റിയാദില്‍ ഇന്ത്യയുടെ സുരക്ഷാ നയതന്ത്രം

റിയാദ്: ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദിയിലെത്തി. റിയാദില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ അജിത് ദോവലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. പാക്-സൗദി പ്രതിരോധ സഹകരണ കരാറും ഇന്ത്യയുടെ നിലപാടും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതിനുപുറമെ സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യതകള്‍ ഇന്ത്യ ഗൗരവമായി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമാണ് അജിത് ദോവലിന്റെ സൗദി സന്ദര്‍ശനത്തിനുളളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

gulf, saudi

പ്രതിച്ഛായകള്‍ നിര്‍മിക്കുന്ന കാലം: സോഫ്റ്റ് പവറിന്റെയും മാധ്യമങ്ങളുടെയും ശക്തി ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളുള്ള ആഗോള സമൂഹവുമായി ആശയവിനിമയം നടത്തുമ്പോള്‍ സാംസ്‌കാരിക ആപേക്ഷികത അനിവാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി മാധ്യമ മന്ത്രാലയം സംഘടിപ്പിച്ച സൗദി മീഡിയ ഫോറത്തില്‍ ‘ഇന്‍ഫ്‌ളുവന്‍സ് ഡിപ്ലോമസി: മാധ്യമങ്ങളും പ്രതിച്ഛായ രൂപപ്പെടുത്തലും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ആഗോള തലത്തില്‍ രാജ്യങ്ങളുടെ പ്രതിച്ഛായ നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങളും ആശയവിനിമയവും വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ഓരോ സമൂഹത്തിന്റെയും മൂല്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കി സമീപിക്കുമ്പോഴാണ് നയതന്ത്ര ശ്രമങ്ങള്‍ ഫലപ്രദമാകുന്നത്.

gulf, saudi

ജീവിതം തിരികെ നല്‍കിയ ശസ്ത്രക്രിയ: ഡോ. അല്‍റബീയയെ സന്ദര്‍ശിച്ചു പോളിഷ് ഇരട്ടകള്‍

റിയാദ്: ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ സ്വീകരണം. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീയ പോളണ്ടില്‍ ജനിച്ച ഒല്‍ഗ, ഡാരിയ എന്നിവരെ സ്വീകരിച്ചു. സയാമിസ് ശസ്ത്രക്രിയ വിദഗ്ദനും സൗദി രാജകൊട്ടാരം ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമാണ് ഡോ. റബീഅ. സൗദി നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ 2005 ജനുവരി 4ന് 15 മണിക്കൂര്‍ നീണ്ട

gulf, saudi

സാംസ്‌കാരിക വിരുന്നൊരുക്കി ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. ക്രിസ്മസ്, പുതുവത്സരം, റിപ്പബ്ലിക് ദിനം എന്നിവയും ആഘോഷിച്ചു. എക്‌സിറ്റ് 30ലെ ഫോര്‍ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ശ്രീലക്ഷ്മി രാജേഷ് റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു. ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി, നിസാര്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദര്‍ കാസിം, നാസര്‍ കുര്യന്‍, സജാദ്

gulf, saudi

ഹായിലില്‍ മലയാളി ഹൗസ് ഡ്രൈവര്‍ മരിച്ചു

ഹായില്‍: മലയാളി ഹൗസ് ഡ്രൈവര്‍ ഹായിലില്‍ മരിച്ചു. മലപ്പുറം ചെമ്മാട് പുറം അനപ്പടിയ്ക്കല്‍ വീട്ടില്‍ ഷണ്‍മുഖദാസ് (49) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്‌നി: സ്മിത തയ്യില്‍. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

gulf, saudi

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗാന്ധി ചിന്ത

റിയാദ്: ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്തു ചില്ല. ഗാന്ധിജിയുടെ 78-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചില്ല വായനയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പിഎന്‍. ഗോപീകൃഷ്ണന്റെയും സുനില്‍ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു. സംഘപരിവാര്‍ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. വായനയുടെ ഭാഗമായി മുഹമ്മദ് അലി

Scroll to Top