വണ്ണം കുറയ്ക്കാന്‍ വ്യാജ മരുന്നുകള്‍; ജിം ട്രെയിനര്‍മാര്‍ പിടിയില്‍
റിയാദ്: വണ്ണം കുറയ്ക്കാനുള്ള മരുന്നുകളും ഹോര്‍മോണ്‍ കുത്തിവയ്പ്പുകളും വില്‍പന നടത്തിയ വിദേശ ട്രെയിനര്‍മാരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ച് അംഗീകാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്തതിനാണ് നടപടി. സഊദി ആരോഗ്യ മന്ത്രാലയവും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറബ് പൗരന്മാരായ ട്രെയിനര്‍മാര്‍ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങള്‍ നിരീക്ഷിച്ചു നടത്തിയ നീക്കത്തിനൊടുവിലാണ് സംഘം കസ്റ്റഡിയിലായത്. രഹസ്യനീക്കല്‍ ഇവരുടെ വിതരണ ശൃംഖല പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ മരുന്നുകള്‍ കണ്ടെടുത്തു. ലൈസന്‍സില്ലാത്ത ഹോര്‍മോണ്‍ മരുന്നുകള്‍, പെപ്‌റ്റൈഡ് പദാര്‍ത്ഥങ്ങള്‍ […]














