വര്‍ഗീയ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി; യുഡിഎഫ് വിജയം സമാനതകളില്ലാത്തത്
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയം സമാനതകളില്ലാത്തതാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം നിലനിര്‍ത്താനുമുള്ള സിപിഎമ്മിന്റെ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് യോഗം വിലയിരുത്തി. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയും ആചാരങ്ങളെ ലംഘിച്ചും ഇടതുമുന്നണി നടത്തിയ നീക്കങ്ങള്‍ ലജ്ജാകരമാണ്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അട്ടിമറിച്ച നടപടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് കോടികള്‍ ചെലവിട്ട് പിആര്‍ വര്‍ക്കുകള്‍ നടത്തിയതും നാടുനീളെ […]














