ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം
റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ജീവനക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും വന്‍ പരിഷ്‌കാരം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ‘ഫ്‌ളെക്‌സിബിള്‍ വര്‍ക്കിങ് അവേഴ്‌സ്’ ഇന്നലെ മുതല്‍ നടപ്പിലാക്കി. റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദിലെ ആറ് പ്രധാന തൊഴില്‍ മേഖലകളില്‍ നഗരത്തിലെ യാത്രാ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും പദ്ധതി സഹായിക്കും. പുതിയ പരിഷ്‌കാരം അനുസരിച്ച് ജീവനക്കാര്‍ക്ക് സൗകര്യത്തിനനുസരിച്ച് ഓഫീസിലെത്താനും തിരികെ […]














