ചിരിയുടെ പെയ്‌ത്തൊഴിഞ്ഞു, ചിന്തയുടെ കടലാഴം ബാക്കി; സലിം കുമാറിന് അന്ത്യാഞ്ജലി
റിയാദ്: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ സലിം കുമാറിന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചനം അറിയിച്ചു. ഹാസ്യത്തിന്റെ പുതുമയാര്‍ന്ന ശൈലിയിലൂടെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ കീഴടക്കിയ ദേശീയ പുരസ്‌കാര ജേതാവിന്റെ വേര്‍പാട് കേരളത്തിനും മലയാള സിനിമയ്ക്കും മതേതര സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു. ഹാസ്യനടന്‍ എന്നതിനപ്പുറം വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയത്തിന്റെ ആഴവും പരപ്പും തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതവും വികാരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സലിം കുമാറിന് സാധിച്ചു. അവസാന നാളുകളില്‍ വരെ കേരളത്തിന്റെ […]














