സൈബര്‍ ഭീഷണികള്‍ക്കെതിരെ ആഗോള പ്രതിരോധം; യുഎന്‍ അന്താരാഷ്ട്ര കേന്ദ്രം റിയാദില്‍
റിയാദ്: ആഗോള ഡിജിറ്റല്‍ സുരക്ഷാ രംഗത്ത് നിര്‍ണായക ചുവടുവെപ്പുമായി ഐക്യരാഷ്ട്രസഭ റിയാദില്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ ഓഫീസ് തുറന്നു. യുഎന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ കീഴില്‍ ജപ്പാനിലെ ഹിരോഷിമയ്ക്കും ജര്‍മ്മനിയിലെ ബോണിനും ശേഷം സ്ഥാപിക്കുന്ന മൂന്നാമത്തെ ഓഫീസാണിത്. എന്നാല്‍, സൈബര്‍ സുരക്ഷയ്ക്ക് മാത്രമായി യുഎന്‍ ആരംഭിക്കുന്ന ആദ്യത്തെ പ്രത്യേക ആഗോള കേന്ദ്രമെന്ന ബഹുമതി റിയാദിന് സ്വന്തമാണ്. ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ഭീഷണികളെയും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും സംയുക്തമായി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തനം […]














