കുവൈത്ത് അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം: അപലപിച്ച് സൗദി അറേബ്യ
റിയാദ്: കുവൈത്ത് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ സൗദി മറേബ്യ ശക്തമായി അപലപിച്ചു. ഇറാഖില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളാണ് കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ പോസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ രണ്ട് സ്ഥലങ്ങളാണ് ലക്ഷ്യംവെച്ചത്. ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴി നിയന്ത്രിച്ച ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള […]














