നിയോം ട്രോജേന വേദിയായ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റി
റിയാദ്: സൗദിയുടെ മഞ്ഞണിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. 2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റിവച്ചു. ഇതുസംബന്ധിച്ച് സൗദി അറേബ്യയും ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലും ധാരണയിലെത്തി. സൗദിയുടെ മെഗാ സിറ്റിയായ നിയോം മരുഭൂമിയില്‍ ഒരുങ്ങുന്ന സ്‌കി റിസോര്‍ട്ട് ട്രോജേനയില്‍ നടത്താനിരുന്ന ഗെയിംസാണ് മാറ്റിവച്ചത്. ഏഷ്യന്‍ വിന്റര്‍ ഗെയിംസ് എപ്പോള്‍ നടത്തുമെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ നിരവധി വിന്റര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഭാവിയില്‍ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് നടത്തിപ്പിന് പരിഷ്‌കരിച്ച ചട്ടക്കൂട് സൗദിയും […]














