പരിഷ്‌കാരം ഫലം ചെയ്തു; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ തൊഴിലിടങ്ങളിലെ തര്‍ക്കങ്ങള്‍ കുറക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങളാണ് അടുത്ത കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്.മാര്‍ച്ച് 14 മുതല്‍ ഭേതഗതിവരുത്തിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഒരു കോടിയിലധികം വിദേശ തൊഴിലാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിക്കും തൊഴിലുടമക്കും ഗുണകരമായ തൊഴില്‍ നിയമ മാണ് തൊഴില്‍ തര്‍ക്കങ്ങള്‍ […]














