നെറികെട്ട രാഷ്ട്രീയക്കളി ബി ജെ പി അവസാനിപ്പിക്കണം: നവോദയ
റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരള സര്‍ക്കാരിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് നവോദയ സാംസ്‌കാരിക വേദി. തെരഞ്ഞെടുപ്പില്‍ ജനം ഇതിനു ശക്തമായ മറുപടി നല്‍കും. കെട്ടിച്ചമച്ച കഥകളും വിവാദങ്ങളും സൃഷ്ടിച്ചു സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. എന്‍ ഡി എ മുന്നണിയിലെ ഘടകകക്ഷികളെപോലെ നെറികെട്ട രാഷ്ട്രീയമാണ് കസ്റ്റംസും ഇ ഡി യും മാസങ്ങളായി നടത്തിവരുന്നത്. അന്വേഷിക്കുന്ന കേസുകളില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട […]











