സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യ കൊവിഡ് വാക്‌സിന്‍
റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രതിരോധ കുത്തിവെയ്പ് രാജ്യവ്യാപകമായി വേഗം നടപ്പിലാക്കുന്നതിനാണ് സൗജന്യ വാക്‌സിന്‍ വിതരണം. ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 13 പ്രവിശ്യകളിലായി 100ലധികം കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനങ്ങളില്‍ എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. 18 വയസു കഴിഞ്ഞവര്‍ക്കു സൗദി ഫുഡ് […]














