ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ്: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കണം
റിയാദ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17ന് സൗദി അറേബ്യ പുനരാരംഭിക്കും. എന്നാല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കിയാണ് ഇന്ത്യയിലുളളവര്‍ ഇപ്പോള്‍ സൗദിയിലെത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമല്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം. ഇതുവഴി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. കേരള സര്‍ക്കാര്‍ ആവശ്യമായ […]














