Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ സമസ്ത മനുഷ്യജാലിക

റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മനുഷ്യ ജാലിക എന്ന പേരില്‍ നടന്ന പരിപാടി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ നിര്‍മാതാക്കളുടെ ലക്ഷ്യം തകര്‍ക്കുന്ന പ്രവൃത്തിയാണ് ഇന്ന് അത് സംരക്ഷിക്കേണ്ട ഭരണ കൂടത്തില്‍ നിന്നു ഉണ്ടാകുന്നത്. വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് സൗഹൃദം നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അറക്കല്‍ അബ്ദുറസാക്ക് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ എഞ്ചിനീയര്‍ പ്രേമേയം വിശദീകരിച്ചു. അബ്ദുല്‍ റഷീദ് ദാരിമി അച്ചൂര്‍, ഫൈസല്‍ ആലത്തൂര്‍, ബഷീര്‍ ഫൈസി അമ്മിനികാട് എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് മങ്കടവ് ഖിറാഅത് നടത്തി. റഫീഖ് ചെങ്ങളായി ജാലികാ പ്രതിജ്ഞയും റഫീഖ് അരീക്കോട് ജാലികാ ഗാനവും ആലപിച്ചു. ഷബീറലി ചാലാട് സ്വാഗതവും മുജീബ് പാലാഴി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top