രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിനൊരുങ്ങി മലബാര്‍ അടുക്കള
റിയാദ്: രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മലബാര്‍ അടുക്കള അഗോള പാചക മത്സരമായ ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം നവംബര്‍ 29ന് നടക്കും. മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് മത്സരം. വൈകുന്നേരം 4 മുതല്‍ 8 വരെയാണ് മത്സരമെന്ന് സൗദി കോ ഓര്‍ഡിനേറ്റര്‍ നൗഫിന സാബു അറിയിച്ചു. ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രാഥമിക […]














