Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

gulf

gulf

സൗദിയില്‍ ടാക്‌സി നിരക്കുകള്‍ പരിഷ്‌കരിച്ചു

റിയാദ്: സൗദി ടാക്‌സി നിരക്കുകള്‍ പൊതുഗതാഗത അതോറിറ്റി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് പത്തും വെയ്റ്റിംഗ് ചാര്‍ജ് മണിക്കൂറില്‍ 48 റിയാലുമാണ്. പൊതുജനങ്ങള്‍ക്ക് അധിക ബാധ്യത ഇല്ലാത്ത വിധമാണ് പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍. അഞ്ചര റിയാല്‍ അടിസ്ഥാന മീറ്റര്‍ റീഡിംഗ് നിരക്കിന് പുറമെ കിലോ മീറ്ററിന് 1.8 റിയാല്‍ വീതം നല്‍കണം. ഇതുപ്രകാരം അഞ്ച് കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് 14.5 റിയാലാണ് പുതുക്കിയ നിരക്ക്. വെയ്റ്റിംഗ് ചാര്‍ജായി മിനുട്ടിന് 80 ഹലാല ഇടാക്കാനും അനുമതിയുണ്ട്. […]

gulf

ബദിയയില്‍ കേളി കുടുംബ വേദിക്ക് പുതിയ സാരഥികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യോഗത്തില്‍ ബിന്ദു മധു അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, വൈസ് പ്രസിഡന്റ് സജിന സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു.

gulf

‘അശ്ലീലം പറഞ്ഞു കയ്യടി വാങ്ങേണ്ട കലയല്ല മിമിക്രി’ എം80 മൂസ റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: ദ്വയാര്‍ഥ പ്രയോഗങ്ങളോ അശ്ലീല ചുവയുള്ള ശരീര ഭാഷയോ അല്ല യഥാര്‍ത്ഥ മിമിക്രിയെന്ന് നടനും മിമിക്രി കലാകാരനുമായ വിനോദ് കോവൂര്‍ പറഞ്ഞു. ചിരിപ്പിക്കാന്‍ വേണ്ടി അശ്ലീലം പറയാറില്ല. മിമിക്രി ചിരിയോടൊപ്പം സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങള്‍ പകരുന്ന മഹത്തായ കലയാണ്. കുടുംബത്തോടൊപ്പം അത് ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മിമിക്രി എന്ന കല ലക്ഷ്യം കാണുന്നത്. എം80 മൂസയില്‍ സഭ്യതയില്ലാത്ത ശരീര ഭാഷയോ പ്രയോഗങ്ങളോ ഇല്ലാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അക്കാരണത്താലാണ് പ്രധാനമായും കുടുംബ പ്രേക്ഷകര്‍ പ്രസ്തുത

gulf

പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് ഗുരുതരാവസ്തയില്‍. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ആണ് റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഇന്നലെ രാത്രി താമസ സ്ഥലത്താണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ

gulf

ലുലു പത്താം വാര്‍ഷികം: പത്തു ലക്ഷം റിയാലിന്റെ സമ്മാനം പ്രഖ്യാപിച്ചു

റിയാദ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 2020 ആകുന്നതോടെ 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം എ പറഞ്ഞു. സൗദി ലുലു പത്താം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. വനിതകളുടെ തൊഴില്‍ ശേഷിയും ഏറെ പ്രശംസനീയമാണ്. അടുത്ത വര്‍ഷത്തോടെ സൗദിയിലെ ലുലു ഗ്രൂപ്പിന് കീഴില്‍ 4000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കും. കൂടുതല്‍ സ്വദേശികള്‍ക്ക് ഏറ്റവും മികച്ച

gulf

സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10, 20 ആഘോഷം ഒക്ടോബര്‍ 13 മുതല്‍

റിയാദ്: പത്ത്, ഇരുപത് റിയാലിന് മികച്ച ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാന്‍ ലുലു ഹൈപ്പര്‍ അവസരം ഒരുക്കുന്നു. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ നാളെ മുതല്‍ പ്രൊമോഷന്‍ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ പത്ത് ദിവസമാണ് ആനുകൂല്യം. എല്ലാ വിഭാഗത്തിലും ആവശ്യ സാധനങ്ങള്‍ 10, 20 റിയാലിന് ലഭ്യമാക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി ഉപഭോക്താക്കളിലെത്തിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വ്യാപാര ശൃംഖല ആയി തിരഞ്ഞെടുക്കപ്പെട്ട ലുലു ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ 10, 20

gulf

അക്കൗണ്ടന്റ് പ്രൊഫഷന്‍: അറ്റസ്റ്റ് ചെയ്യാത്ത സെര്‍ട്ടിഫികറ്റ് റജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ അക്കൗണ്ടന്റ് പ്രൊഫഷനുള്ളവര്‍ക്ക് അറ്റസ്റ്റ് ചെയ്യാത്ത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. പുതിയ തൊഴില്‍ നിയമ പ്രകാരം അക്കൗണ്ടന്റ് വിസയിലുളളവരുടെ ഇഖാമ പുതുക്കുന്നതിന് പ്രൊഫണല്‍ റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ട്‌സി(SOCPA)ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു വര്‍ഷത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. https://eservice.socpa.org.sa/login.aspx എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി എന്നിവക്കൊപ്പം സോക്പ

gulf

ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

റിയാദ്: ‘വിമോചനം തൗഹീദിലൂടെ വിജയം അനുധാവനത്തിലൂടെ’ എന്ന വിഷയത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന െ്രെതമാസ ക്യാമ്പയിന്‍ ഉദ്ഘാടന സംഗമം ഒക്‌ടോബര്‍ 11ന് നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി 9 വരെ റൗദയിലെ റിഹാബ് വിശ്രമകേന്ദ്രത്തിലാണ് പരിപാടി. സ്റ്റുഡന്‍സ് മീറ്റ്, വനിതാസംഗമം, കുടുംബ സംഗമം, ഉദ്ഘാടന സംഗമം തുടങ്ങി നാലു സെഷനുകളിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതല്‍ സ്‌റ്റേജ് മൂന്നില്‍ സ്റ്റുഡന്‍സ് മീറ്റ് നടക്കും.

gulf

യൂസുഫ് കുഞ്ഞിന് യവനിക യാത്രയയപ്പ്

റിയാദ്: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് യവനിക കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് യൂസുഫ് കുഞ്ഞ് കായംകുളത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ആര്‍.കെ വൈസ് ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ കല്ലംപാറ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, നിബു പി. വര്‍ഗ്ഗീസ്,

gulf

കാന്‍സര്‍ ബോധവത്കരണം: ‘മ്യുസിക് കഫേ’യുമായി സഫാ മക്ക

റിയാദ്: ആരോഗ്യ ബോധവല്‍കരണത്തിന് സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് ഹാര ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായമാകുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ‘മ്യൂസിക് കഫേ’ എന്ന പേരിലായിരുന്നു ബോധവല്‍ക്കരണം. ക്ലിനിക്ക് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഹിബ അബ്ദുല്‍ അസീസ് ഉത്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അദ്ധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അജിത് ജോര്‍ജ്, പ്രവീന്‍ ക്രിസ്, അലന്‍ തോമസ്, ഹുസൈഫ, പ്രെനോയ് എന്നിവര്‍ മ്യൂസിക്

gulf

റിയാദില്‍ ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

റിയാദ്: കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ഓഫ് ഇ.എം.ഇ.എ റിയാദ് ഹബ്’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ‘റീയൂണിയഓ ഡി ഫാമിലിയ’ എന്ന പേരില്‍ ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മെഹ്ബൂബ് സി വി അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വി ജെ, സദറുദ്ദീന്‍, ഷറഫുദ്ദിന്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷഫ്‌സീര്‍ വേങ്ങാട് സ്വാഗതം പറയുകയും ജാബിര്‍ ഗിയാസ്

gulf

ആരോഗ്യ ബോധവത്കരണം: സഫ മക്കയുടേത് ശ്രദ്ധേയ ഇടപെടല്‍

റിയാദ്: വിദേശികള്‍ക്കിടയില്‍ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ആരോഗ്യ ബോധവല്‍കരണങ്ങളും ആതുര സേവനങ്ങളും ശ്രദ്ധേയമാണെന്ന് ഇന്ത്യന്‍ അംബസഡര്‍ ഡോ. ഔസാഫ് സയിദിന്റെ പത്‌നി ഫര്‍ഹാ സയീദ്. ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി സഫ മക്ക സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ബത്ഹ പോലുള്ള സ്ഥലങ്ങളില്‍ ചെറിയ ചിലവില്‍ ചികിത്സ ലഭ്യമാക്കുന്നത് കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്. വിവിധ ഭാഷകളിലുള്ള ഡോക്ടര്‍മാരുടെ സേവനം രോഗി – ഡോക്ടര്‍ വിനിമയം

gulf

അറേബ്യന്‍ കോമഡി ഉത്സവം ആഗസ്ത് 12ന് റിയാദില്‍

റിയാദ്: അറേബ്യന്‍ കോമഡി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ കലാകാരന്‍മാരാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇന്ത്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പരിപാടി സൗദിയില്‍ അവതരിപ്പിക്കുന്നത്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 12ന് വൈകുന്നേരം 3ന് പരിപാടി ആരംഭിക്കും. 13ന് അറബ് ലോകത്തെ പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും. സൗദി ഗയകന്‍ സലാം അല്‍

gulf

യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

റിയാദ്: യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ അവസരം സൃഷ്ടിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ‘നവോത്ഥാനത്തിന്റെ വെളിച്ചമാവുക’ എന്ന പ്രമേയത്തില്‍ ഒരുവര്‍ഷം നീണ്ട റിവൈവ് സീസണ്‍ 2 ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. മതങ്ങള്‍ മുന്നോട്ട് വെക്കുന്നതു മാനവികതയാണ്. അതിനെ യഥാര്‍ത്ഥ

Scroll to Top