അരാംകോ ഷെയറുകള്‍ വാങ്ങാന്‍ മലയാളികളും: ഷെയര്‍ നേടാനുളള വഴികള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരി വാങ്ങാന്‍ മലയാളികളും സജീവം. ആയിരക്കണക്കിന് വിദേശികള്‍ ഓഹരി നേടാന്‍ പണമടച്ചു. ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മൂന്ന് ബില്യണ്‍ ഓഹരികളാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. വ്യക്തികള്‍ക്ക് ഈ മാസം 28 വരെയും കമ്പനികള്‍ക്ക് ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം. എന്‍ സി ബി, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി അമേരിക്കാന്‍ ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, […]














