അറേബ്യന്‍ ഡ്രൈവേഴ്‌സ് വാര്‍ഷികാഘോഷം മാര്‍ച്ച് 13ന്
റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് എക്‌സിറ്റ് എട്ടിലെ ദുര്‍റ അല്‍ മംലക ആഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ എന്നിവ നടക്കും. റിവയുമായി സഹകരിച്ച് 16 ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരവും നടക്കും. പിന്നണിഗായകര്‍ നയിക്കുന്ന ഇശല്‍ അറേബ്യാ സംഗീത വിരുന്നും അരങ്ങേറും. ഗായകരായ അക്ബര്‍ ഖാന്‍, അന്‍സാര്‍ […]














