റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നു ലഗേജുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണമെന്ന് ആവശ്യം. യാത്രക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെത്തി അണ്‍അക്കമ്പനീഡ് കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ കഴിയില്ല. കാര്‍ഗോക്കു നല്‍കുന്ന ആനുകൂല്യം കൊറിയര്‍ സര്‍വീസിന് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ കാര്‍ഗോ നിശ്ചലമായിരിക്കുന്ന സാഹചര്യമാണുളളത്. 38 ശതമാനം നികുതി ഏര്‍പ്പെടുത്തി 70 കിലോ കൊറിയര്‍ സര്‍വീസ് വഴി സാധനം അയക്കാന്‍ അനുമതി നല്‍കിയാല്‍ കോടിക്കണക്കിന് രൂപ ഇന്ത്യാ സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ജിസിസി രാജ്യങ്ങളില്‍ കാര്‍ഗോ, കൊറിയര്‍ സര്‍വീസുകളില്‍ ജോലി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിസൃഷ്ടിച്ച മേഖലകളില്‍ ഉത്തേജന പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിശ്ചിത കാലത്തേക്കെങ്കിലും കൊറിയര്‍ സര്‍വീസിന് നികുതി ഇളവു വരുത്തിയാല്‍ കാര്‍ഗോ മേഖലയെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വന്ദേ ഭാരത് മിഷന്‍ ഫ്‌ളൈറ്റുകളും ചാര്‍ട്ടര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് പ്രവാസികളാണ് ഓരോ ദിവസവും ഇന്ത്യയിലെത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ അത്യാവശ്യ സാധനങ്ങള്‍ പോലും നാട്ടിലെക്കയക്കാന്‍ സംവിധാനം ഇല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. പല വിമാന സര്‍വീസുകളും 23 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ അധ്യാനിച്ച പ്രവാസികളുടെ ഇഷ്ടപ്പെട്ട പല സാധനങ്ങളും ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
സാധരണഫ്‌റൈറ്റുകള്‍ ഇല്ലാതായിട്ട് മാസങ്ങളായി. പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തുന്നവര്‍ അധിക തുക മുടക്കി കൂടുതല്‍ ലഗേജ് അയച്ചാല്‍ തന്നെ ക്ലിയറന്‍സ് നടത്തി വാങ്ങാന്‍ കഴിയില്ല. ആരോഗ്യ സുരക്ഷ പരിഗണിച്ച് ഇന്ത്യയിലെത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. ഈ സാഹചര്യത്തില്‍ അധിക ലഗേജ് അണ്‍അക്കമ്പനീഡ് കാര്‍ഗാ ആയി അയക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊറിയര്‍ സര്‍വീസ് വഴി 70 കിലോഗ്രം വരെ ബാഗേജ് അയക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ അതിന് അണ്‍ എക്കമ്പനീഡ് ബാഗേജ് അയി അയക്കുമ്പോള്‍ കിട്ടുന്ന ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല 78 ശതമാനം നികുതി നല്‍കുകയും വേണമെന്ന് ഇന്റര്‍നാഷനല്‍ കൊറിയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് മുഹമ്മദ് സാദിഖ് പറഞ്ഞു.
അണ്‍അക്കബനീഡ് കാര്‍ഗോ അയക്കുമ്പോള്‍ ബാഗേജ് ആനുകൂല്യം പ്രവാസികള്‍ക്ക് കിട്ടും. മാത്രമല്ല നികുതി 38 ശതമാനം അടച്ചാല്‍ മതി. ഇപ്പാഴത്തെ പ്രത്യേകസാഹചര്യത്തില്‍ പ്രവാസികള്‍ക്ക് 70 കിലോ വരെ കൊറിയര്‍ സര്‍വീസ് വഴി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. ഇത് ലക്ഷക്കണക്കിനു സാധാരണക്കാരായ പ്രവാസികള്‍ക്ക് അനുഗ്രഹമാകും. നികുതി ഇളവ് ഏര്‍പ്പെടുത്തി കൊറിയര്‍ സര്‍വീസ് വഴി സാധനം അയക്കാന്‍ അനുമതി നല്‍കിയാല്‍ കോടിക്കണക്കിന് രൂപ ഇന്ത്യാ സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കും. ലോകം മഹാമരിയിലൂടെ കടന്നുപോവുമ്പോള്‍ ഇന്ത്യ സര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് ഒട്ടേറെ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്‍ അക്കമ്പനീട് കാര്‍ഗോക്കു പകരം കൊറിയര്‍ സര്‍വീസായി മടങ്ങി വരുന്ന പ്രവാസികളുടെ സാധനങ്ങള്‍ കൊണ്ടുവരാന്‍ അനുമതി നല്‍കിയാല്‍ മൂന്ന് ഗുണങ്ങളാണ് ഉണ്ടാവുക. ഒന്ന്. പ്രത്യക്ഷ്യമായും പരോക്ഷമായും ഇന്ത്യയിലും ജി സി സിയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. രണ്ട്. ഇത് ഇന്ത്യന്‍ സമ്പദ് ഘടനക്ക് ഗുണകരമാകും. മൂന്ന്. 78 ശതമാനം നികുതി നല്‍കി കാര്‍ഗോ അയക്കാന്‍ സാധാരണ പ്രവാസികള്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ അണ്‍ അക്കമ്പനീട് കാര്‍ഗോ സേവനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. എന്നാല്‍ കൊറിയര്‍ വഴി ഈ സാധനങ്ങള്‍ എത്തിക്കാന്‍ അവസരം നല്‍കിയാല്‍ 38 ശതമാനം നികുതിയെങ്കിലും സര്‍ക്കാരിന് ലഭിക്കും.
അതുകൊണ്ടുതന്നെ കേന്ദ്ര ധന കാര്യ മന്ത്രാലയവും വാണിജ്യ വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അല്പം മനസ്സുവെക്കുകയും ചെയ്താല്‍ പ്രതിസന്ധികാലത്ത് പലവിധ ഗുണങ്ങള്‍ ഉണ്ടാകുമെന്നും മുഹമ്മദ് സാദിഖ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.