
റിയാദ്: വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ അല്‍ ഖസീമില്‍ ദുരിതത്തില്‍. ഇഖാമ നേടാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍. പത്തുമാസം മുമ്പാണ് ഹോട്ടല്‍ ജോലിക്കാണ് ഇവര്‍ ഖസീമിലെ അല്‍ റാസില്‍ എത്തിയത്. കൊല്ലം സ്വദേശി സലീം ആണ് ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്ക് വിസ കൊടുത്ത് ഇവരെ കൊണ്ടുവന്നത്. ഒരാള്‍ വിസിറ്റിംഗ് വിസയിലാണ് എത്തിയത്. അഞ്ചുമാസം ഹോട്ടലില്‍ ജോലി ചെയ്തു. ഇതിനിടെ ഹോട്ടല്‍ നടത്തിയിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. ഇതോടെയാണ് ഇവര്‍ പെരുവഴിയിലായത്. നജ്‌റാനിലുളള സ്‌പോണ്‍സര്‍ നാട്ടിലേക്ക് മടക്കി അയക്കാന്‍ സഹകരിക്കുന്നില്ല. താമസിക്കുന്ന സ്ഥലത്തു നിന്നു മാറണമെന്ന് ഉടമസ്ഥന്‍ അന്ത്യശാസനം നല്‍കിയതോടെ എവിടെ പോകുമെന്ന ആശങ്കയലാണ് ഇവര്‍.
കൊല്ലം സ്വദേശികളായ സജാദ് ഖാന്‍ ഹംസ, മുഹമദ് ഹനീഫ റിയാസുദ്ദീന്‍, ഷാജഹാന്‍ ഷൗക്കത്തലി, കോഴിക്കോട് സ്വദേശി അബ്ദുല്ലത്തീഫ് എന്നിവരാണ് ദുരിതത്തില്‍ കഴിയുന്നത്. കെ എം സി സി പ്രവര്‍ത്തകരാണ് ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
