Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

കൊവിഡ് ചികിത്സിക്കാന്‍ ഡെക്‌സമെതസോണ്‍ ഉപയോഗിക്കാന്‍ അനുമതി


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ചികിത്സയ്ക്കായി ഡെക്‌സമെതസോണ്‍ സ്റ്റിറോയിഡ് ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുളളവരുടെ മരണ നിരക്ക് 35 ശതമാനം കുറക്കാന്‍ ഇത് ഫലപ്രദമാണെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ കോര്‍ട്ടിസോണ്‍ സ്റ്റിറോയിഡായ ഡെക്‌സമെതസോണ്‍ ഉള്‍പ്പെടുത്താന്‍ ഇന്നാണ് മന്ത്രാലയം തീരുമാനിച്ചത്. ഓക്‌സിജന്‍ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡെക്‌സമെതസോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിദഗ്ദ പഠനം നടക്കുന്നുണ്ട്. ഏറ്റവും പുതിയ പഠന ഫലങ്ങളില്‍ ഇത് ഉപയോഗിക്കുന്നതു മൂലം തീവ്രപരിചരണ വിഭാഗങ്ങളില്‍ വെന്റിലേറ്ററിലുള്ള കൊവിഡ് രോഗികളുടെ മരണ നിരക്ക് 35 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രോഗികളില്‍ സ്വാധീനം ചെലുത്തുന്ന മരുന്നുകള്‍ സമന്വയിപ്പിച്ച് കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ നിരന്തരം പരിഷ്‌കരിക്കുന്നുണ്ട്. ആഗോള തലത്തിയല്‍ നടക്കുന്ന ഗവേഷണങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. വൈറസ് പ്രത്യക്ഷപ്പെട്ടതു മുതല്‍ പ്രത്യേകം രൂപീകരിച്ച വിദഗ്ദ സമിതിയു െമേല്‍നോട്ടത്തിലാണ് ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുളളതെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top