
റിയാദ്: പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വകാര്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനു കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ബി പി എല്‍ കാര്‍ഗോ സര്‍വീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് (ടിആര്‍) എന്ന പേരില്‍ കസ്റ്റംസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ സാധനങ്ങള്‍ ഇതുപ്രകാരം ഡോര്‍ ഡെലിവറി ചെയ്യാന്‍ ബി പി എല്‍ കാര്‍ഗോ പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും ഇന്ത്യയില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിആര്‍ പ്രകാരം കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് ലഭിക്കും. വ്യക്തിഗത സാധനങ്ങള്‍, അടുക്കളസാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍ എന്നിവക്ക് ആനുകൂല്യം ലഭിക്കും.
വര്‍ഷങ്ങളായി സൗദി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ ഉപയോഗിച്ചുവരുന്ന വില കൂടിയതും അല്ലാത്തതുമായ സാധനങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് സൗകര്യം പ്രയോജനപ്പെടും. ഇതുസംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ വ്യക്തമായ ധാരണ ഇല്ലാത്തതാണ് പലരും ഇതിന് ശ്രമിക്കാത്തത്. ഈ സാഹചര്യത്തില്‍ ടിആര്‍ നിയവമ പ്രകാരം സാധനങ്ങള്‍ അയക്കുവാന്‍ പ്രവാസികളെ സഹായിക്കുന്നതിന് ബിപിഎല്‍ കാര്‍ഗോ പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചത്. പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം, നിയമമോപദേശം എന്നിവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു ലഭിക്കേണ്ട പരമാവധി ആനുകൂല്യങ്ങള്‍ നേടുകയും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനും വിപുലമായ സൗകര്യം ബി പി എല്‍ കാര്‍ഗോ ഒരുക്കിയിട്ടുണ്ട്. ഒരു കണ്ടയ്‌നറില്‍ ഉള്‍ക്കൊളളാനുളള സാധനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഒന്നിലധികം ഉപഭോക്താക്കളുടെ സാധനങ്ങള്‍ ശേഖരിച്ച് ഒരു കണ്ടയ്‌നറില്‍ എത്തിക്കും. ഇതുവഴി ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയും. രണ്ടുപതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബി പി എല്‍ കാര്‍ഗോ നിങ്ങളുടെ താമസസ്ഥലത്തെത്തി സാധനങ്ങള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്ത് നാട്ടിലെത്തിക്കും. കാര്‍ഗോ സേവനങ്ങള്‍ക്കും സൗജന്യ കണ്‍സള്‍ട്ടേഷനും ദമ്മാം (0138326868, 0539400245, 0539400246), അല്‍ ഖോബാര്‍ 0500142806, 0539400239. ജുബൈല്‍ (0503867390, 0530786679), അല്‍ ഹസ 0554449351, 0530610093, റിയാദ് (0554449351, 0530610093) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
