Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനം: യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് എംബസി


റിയാദ്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ (എസ്ഒപി) പ്രകാരമുളള നിര്‍ദേശങ്ങളിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ 20 മുതല്‍ ജി സി സി രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുളള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച (https://www.eoiriyadh.gov.in/alert_detail/?alertid=42) നോട്ടീസില്‍ പറയുന്നു. ദല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. ഇതില്‍ കേരളത്തിലേക്കുളള യാത്രക്കാര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
തമിഴ്‌നാട്ടിലെത്തുന്നവര്‍ ക്വാറന്റൈന്‍, കൊവിഡ് ടെസ്റ്റ് എന്നിവക്കുളള ചെലവ് വഹിക്കണം. ദല്‍ഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയണം. ഇതിനുളള ചെലവ് യാത്രക്കാര്‍ വഹിക്കുകയും വേണം. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ ആയിരിക്കുമെന്നും എസ്ഒപി വ്യക്തമാക്കുന്നു.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 1,10,000 പേരില്‍ 70,000വും കേരളത്തിലേക്കുളളവരാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് മലയാളികളെ കൂടുതല്‍ ദുരിതത്തിലാക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top