തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും എയര്‍പോര്‍ട്ടിലില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. മാസങ്ങളായി ദുരിതത്തില്‍ കഴിഞ്ഞവര്‍ ഏറെ ക്ലേശം സഹിച്ചാണ് നാട്ടിലെത്തുന്നത്. ഇവരോട് അങ്ങേയറ്റം പരുഷമായാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പെരുമാറുന്നതെന്ന് റിയാദില്‍ നുന്നു പോയ ദനുജ ബിനോജ് പറഞ്ഞു. വിമാനം എയര്‍പോര്‍ട്ടിലെത്തിയതിന് ശേഷം നാലു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് എമിഗ്രേഷന്‍ ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സമ്പൂര്‍ണ പരാജയമാണ്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ യാതൊരു പ്രെഫഷണലിസവും തിരുവനന്തപുരത്ത് കാണാനില്ലെന്ന് റഷ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുളള ദനുജ പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ നിന്നു മടങ്ങുന്നവര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രധാനകാരണം എയര്‍പോര്‍ട്ടിലെ ക്രമീകരണങ്ങളിലെ വീഴ്ചകളാണ്. കൊവിഡ് പ്രൊട്ടോകോള്‍ പാലിക്കാതെയാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.
കന്യാകുമാരി മുതല്‍ മലബാര്‍ വരെ യാത്ര ചെയ്യേണ്ടവരാണ് തിരുവനന്തപുരത്തെത്തിയത്. ഗര്‍ഭിണികളും അര്‍ബുദം ഉള്‍പ്പെടെ ഗുരുതര രോഗമുളളവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് വാഹന സൗകര്യം ഒരുക്കുന്നതിലും പിടിപ്പുകേട് ദൃശ്യമാണ്. ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ പകയും വെറുപ്പും വിദ്വേഷവും നിറഞ്ഞ പെരുമാറ്റം വലിയ പീഡനമാണ്. മാനസികമായി ഏറെ സമ്മര്‍ദ്ദം നേരിട്ടാണ് യാത്രക്കാരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലെത്തുന്നത്. പ്രവാസികള്‍ വൈറസ് വാഹികളും രോഗം പടര്‍ത്തുന്നവരുമാണെന്ന മുന്‍വിധിയോടെ ക്രൂരമായി പെരുമാറുന്ന എയര്‍പോര്‍ട്ട് ജീവനക്കാരുടെ നടപടി അവസാനിപ്പിക്കണം. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നവര്‍ മനുഷ്യത്വപരമായി പെരുമാറണം. ഇതിന് സര്‍ക്കാരും നോര്‍ക്ക റൂട്‌സും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
