Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

‘ചെട്ടികുളങ്ങര’; ഫെബ്രുവരി 18ന് പ്രകാശനം ചെയ്യും

റിയാദ്: പൈതൃകാഘോഷങ്ങളുടെ കെട്ടുകാഴ്ചകളും കുംഭ ഭരണി മഹോത്സവത്തിന്റെ വര്‍ണപ്പെരുമയും അണിയിച്ചൊരുക്കി ‘ചെട്ടികുളങ്ങര’ യൂടൂബില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. സൗദിയില്‍ പ്രവാസിയായ വിധു അഞ്ചല്‍ നിര്‍മ്മാണവും യുവ കലാകാരന്‍ അനി മങ്ക് സംവിധാനവും നിര്‍വഹിച്ച ചിത്രം ഫെബ്രുവരി 18ന് യൂട്യൂബ് ചാനലായ മണ്‍സൂണ്‍ മീഡിയില്‍ പ്രകാശനം ചെയ്യും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണ് ഓണാട്ടുകരയിലെ ചരിത്ര പ്രസിദ്ധമായ കുംഭ ഭരണി. ഇതു പ്രമേയമാക്കിയാണ് ‘ചെട്ടികുളങ്ങര ‘(ദി ട്രഡീഷണല്‍ ഫെസ്റ്റിവെല്‍) 12 മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വ ചിത്രം തയ്യാറാക്കിയിട്ടുളളത്. ഇംഗ്ലീഷ് സബ് ടൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള ഓണാട്ടുകരയുടെ കാര്‍ഷിക പെരുമ, ചരിത്ര പ്രസിദ്ധമായ കുംഭഭരണിയുടെ തനത് നാട്ടിന്‍പുറക്കാഴ്ചകള്‍, ചെട്ടികുളങ്ങര ഉല്‍സവം, കുത്തിയോട്ട വിശേഷങ്ങള്‍ എന്നിവയും ചിത്രീകരിച്ചിട്ടുണ്ട്.

കാമറ ജി കൃഷ്ണയും എഡിറ്റിംഗ് ജിതിന്‍ ചെറിയാന്‍, ഫെഹിദാ മുംതാസ് എന്നിവരുമാണ് നിര്‍വഹിച്ചത്. ഇംഗ്ലീഷ് മൊഴിമാറ്റം ഡോ. ഷെബീര്‍ മുഹമ്മദ്് ചെയ്യുന്നത്. പതിനാറു രാജ്യാന്തര ഫിലിം ഫെസ്ടിവലുകളില്‍ പ്രദര്‍ശിപ്പിച്ച ടൂറിസം കലാമിറ്റി, തഴപാട്ട് നെയ്ത എടുത്ത ജീവിതങ്ങള്‍ എന്നിവ സംവിധായകന്‍ അനി മങ്കിന്റെ ശ്രദ്ധിക്കപ്പെട്ട ഡോകുമെന്ററികളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top