
റിയാദ്: സ്വയം മനസിലാക്കുന്ന അവസ്ഥയിലേ വ്യക്തിത്വ വളര്‍ച്ച പൂര്‍ത്തിയാകുകയുള്ളൂവെന്ന് സൈക്കോതെറാപ്പി കൗണ്‍സിലറും ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പിസ്റ്റുമായ തെഹ്‌സീന്‍ സാകിര്‍. സ്വയം തിരിച്ചറിയുകയും മാറ്റങ്ങള്‍ ആവശ്യമായ മേഖലകളില്‍ അനുയോജ്യമായ സ്വഭാവ വളര്‍ച്ച കൈവരിക്കുകയും വേണം. അപ്പോള്‍ മാത്രമാണ് വ്യക്തികള്‍ സമൂഹത്തിനും കുടുംബത്തിനും മുതല്‍ കൂട്ടാകുന്നതെന്നും അവര്‍ പറഞ്ഞു. സിജി മദേഴ്‌സ് റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച് ‘അവനവനെയറിയുക’ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു.
വിവിധതരം വ്യക്തിസ്വഭാവങ്ങളെ ട്രാന്‍സാക്ഷണല്‍ അനാലിസിസിലൂടെ പരിചയപ്പെടുത്തി. എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാല്‍ പക്വമായ സ്വഭാവ സവിശേഷത കൈവരിക്കാന്നെും വിശദീകരിച്ചു.
സാബിറ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ. ഹസീന ഫുആദ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പരിപാടികള്‍ക്ക് ഷീബ ഫൈസല്‍ നേതൃത്വം നല്‍കി. ഷഫ്‌ന നിഷാന്‍ സ്വാഗതവും സൗദ മുനുബ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
