റിയാദ്: കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൗദിയില്‍ നിന്നു റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് ആശ്വാസം. കാലാവധിയുളള ഇഖാമയുളളവര്‍ക്ക് റീ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ നടപടി.
റിഡന്റ് പെര്‍മിറ്റുളള വിദേശികളുടെ വിവരങ്ങള്‍ സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുളള വവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗജന്യമായി റീ എന്‍ട്രി പുതുക്കി തുടങ്ങിയതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത മാസം 30 വരെയാണ് റീ എന്‍ട്രികള്‍ പുതുക്കുന്നത്.
സൗദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തില്‍ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഇന്നു മുതല്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തി. അതിനിടെ സാമൂഹിക അകലം പാലിച്ച് ഉംറ തീര്‍ത്ഥാനെത്തിന് അവസരം ഒരുക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ആദ്യം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് അവസരം നല്‍കുക.
രാജ്യത്തിന് പുറത്തുളള വിദേശ തൊഴിലാളികള്‍ക്ക് റീ എന്‍ട്രി വിസ പുതുക്കി നല്‍കിയത് പ്രയോജനപ്പെടണമെങ്കില്‍ സെപ്തംബര്‍ 30ന് മുമ്പ് വിമാന സര്‍വീസ് ആരംഭിക്കണം. എന്നാല്‍ മാത്രമേ മടങ്ങി വരാന്‍ കഴിയുകയുളളൂ. അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിദഗ്ദ സമിതിയും വിവധ ഏജന്‍സികളും ഗൗരവമായി പരിഗണിച്ചുവരുന്നതായാണ് സൂചന.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.