റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗൗരവമായി പരിശോധിച്ചു വരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം, കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച് വ്യാപാര, സേവന മേഖലകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചുവരുകയാണെന്നും മന്ത്രാലയം.
വിദേശങ്ങളില്‍ കഴിയുന്ന സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളളവരുടെ റീ എന്‍ട്രി വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വിസ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങി വരണമെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കണം. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ശുഭസൂചനയാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് സൗദിയിലെത്താന്‍ അനുമതി നല്‍കുന്ന കാര്യം ഉചിത സമയത്ത് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു.
അയല്‍ രാജ്യങ്ങളില്‍ നിന്ന് ാേറഡ് മാര്‍ഗം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം 5ന് ദല്‍ഹിയില്‍ നിന്ന് ഇന്ത്യയിലുളള ഗാര്‍ഹിക തൊഴിലാളികളെ ചാര്‍ട്ടര്‍ വിമാനത്തില്‍ സൗദിയിലെത്തിക്കും. ഇതെല്ലാം അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനുളള സൂചനകളാണ് വ്യക്തമാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.