
റിയാദ്: വ്രതാനുഷ്ടാനം സമ്മാനിച്ച ആത്മ നിര്‍വൃതിയുടെ നിറവില്‍ ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ലോകം. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ വിപണനോത്സവം ആരംഭിച്ചു. മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിന് പ്രഖ്യാപിച്ച് ‘സൂഖ്’ പ്രമോഷന്‍ മെയ് 19 വരെ തുടരും. ഈദിന്റെ ഭാഗമായി പ്രത്യേക പ്രൊമോഷനും പ്രഖ്യാപിച്ചു. ഇതുപ്രകാരം 250 റിയാലിന് ഗാര്‍മെന്റ്‌സും ഫുട്‌വെയറും പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചുരുങ്ങിയത് 250 റിയാലിന് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 20 ശതമാനം വരെ വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്.
ഈദിനോടനുബന്ധിച്ച് ലേഡീസ്, ജെന്റസ്, കിഡ്‌സ് വിഭാഗങ്ങളിലായി ഏറ്റവും പുതിയ ഫാഷനിലുളള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ വിപുലമായ ശേഖരം സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഗാര്‍മന്റ്‌സ് ഉത്പ്പന്നങ്ങള്‍ക്ക് ബൈ വണ്‍ ഗറ്റ് വണ്‍ ഫ്രീ ഓഫറും ലഭ്യമാണ്.
വാചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ട്രോളി ബാഗുകള്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പങ്ങള്‍, അടുക്കള സാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌ന്റെിലും പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
സിറ്റി ഫ്‌ളവറിന്റെ റിയാദ്, ദമ്മാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍ സകാക്ക, ഹഫൂഫ്, അല്‍ കോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
