
റിയാദ്: ഈദ് ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍. ഈദിന്റെ ഭാഗമായി റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കു ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഓഫറാണ് പ്രഖ്യാപിച്ചിട്ടുളളത്. ഫാഷന്‍ തുണിത്തരങ്ങള്‍, ഫുട്‌വെയര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാസം, പഴം, പച്ചക്കറി, മധുരപലഹാരങ്ങള്‍, ചോക്‌ളേറ്റ്, ഡ്രൈ ഫ്രൂട് എന്നിവക്ക് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഈദിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
