
റിയാദ്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മെയ് 10ന് രാത്രി ജിദ്ദയിലെത്തുന്ന അമീറിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും അനുഗമിക്കും. നാളെ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ മാസം ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവ് ക്ഷണക്കിച്ചിരുന്നു. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നിന്ന നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് പരിഹരിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്തിരുന്നു.
ഇരു രാഷ്ട്രങ്ങളും ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
