
റിയാദ്: സൗദി അറേബ്യയില്‍ മെയ് 14 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴ പെയ്യും.

മദീന, ഖസീം, അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ദമ്മാം പ്രവിശ്യയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഈദ് ദിനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവല്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍. മുഹമ്മദ് അല്‍ ഹമ്മാദി ആവശ്യപ്പെട്ടു. താഴ്‌വരകളില്‍ മഴവെളളം കുത്തിയൊലിച്ച് പ്രളയത്തിന് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ അകന്നു നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
