റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് ‘റിസ’യുടെ നേതൃത്വത്തില്‍ നടത്തിയ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഇംഗ്ലീഷ് കാറ്റഗറി 1 വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍ണവ് ശ്രേയസിനുള്ള പ്രശംസാഫലകം സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മെഹനാസ് എ ഫരീദ് സമ്മാനിച്ചു. റിസ സോണല്‍ കണ്‍വീനര്‍ നൗഷാദ് ഇസ്മായില്‍, വിജയിയുടെ മാതാപിതാക്കളായ സുബ്രത് സാഹു, ശാലിനി ശുഭം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.