റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ എസ് അജിത്കുമാറിന്റെയും റിയാദ് സെന്‍ട്രല്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേര്‍പാടില്‍ പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി അനുസ്മരണം നടത്തി. പി എം എഫിനൊപ്പം ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്‌കാന്തിയോടും കൂടി പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു അജിത് കുമാറെന്ന്ഓ ണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
നൗഷാദ് വെട്ടിയറിന്റെ വേര്‍പാടും സംഘടനക്കും സമൂഹത്തിനും പ്രത്യേകിച്ച് റിയാദിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടം ആണെന്ന് അനുസ്മരണത്തില്‍ പറഞ്ഞു. നൂറ്റാണ്ടിലെ മഹാ വിപത്തായ കോവിഡ് മഹാമാരി മൂലം ഒട്ടനവധി ജീവനുകള്‍ പൊലിഞ്ഞ് കൊണ്ടിരിക്കുന്നത് സംഘടനക്ക് എന്നും താങ്ങായിരുന്ന ഇവര്‍ രണ്ടു പേരുടെയും വേര്‍പാട് നികത്താന്‍ കഴിയില്ലെന്ന് ഗ്ലോബല്‍ പ്രെസിഡന്റ് എം പി സലീം പറഞ്ഞു.
ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാറ്റ് കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍, ഗ്ലോബല്‍ അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, സൗദി നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ്, അമേരിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം, കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് ബേബി മാത്യു, ബിജു ദേവസ്സി, അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ എന്നിവര്‍ അനുശോചിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.