Sauditimesonline

KELI
തളര്‍ന്ന ശരീരവും തകര്‍ന്ന സ്വപ്നങ്ങളും; സൂര്യഭാനെ നാട്ടിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടി പ്രവാസിലോകം

സിറ്റി ഫ്‌ളവര്‍ 4-മെഗാ ഡെയ്‌സ്‌ ; വിലക്കിഴിവിന്റെ നാല് ദിനങ്ങള്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ‘4-മെഗാ ഡയസ്’ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. അവിശ്വസനീയമായ വിലകിഴിവ് നവംബര്‍ നാല് മുതല്‍ ഏഴ് വരെ നാലുദിനങ്ങള്‍ സൗദിയിലെ സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

അവശ്യ സാധനങ്ങളാണ് മെഗാ ഡയസ് ഓഫറിന്റെ പ്രത്യേകത. മാത്രമല്ല ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നും സിറ്റി ഫല്‍ര്‍ മാനേജ്‌മെന്റ് അറിയിച്ചു.

ആരേഗ്യ പരിചരണ ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, അടുക്കള സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, ഫുട്‌വെയര്‍ തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആകര്‍ഷകമായ ഓഫര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ തെരഞ്ഞെടുത്ത റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പഴവര്‍ഗങ്ങള്‍, ഇന്ത്യന്‍ പച്ചക്കറികള്‍ എന്നിവ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top