Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

അപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് 59 ലക്ഷം നഷ്ടപരിഹാരം

റിയാദ്: ഒന്നര വര്‍ഷം മുമ്പ് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ അനന്തരാവകാശികള്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം. (59 ലക്ഷം ഇന്ത്യന്‍ രൂപ). നിയമ സഹായം ചെയ്ത കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു.

മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിന്റെ കുടുംബത്തിനാണ് ദിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു അപകടം. സലാം ഓടിച്ചിരുന്ന വാഹനത്തിന് പിറകില്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. മയ്യിത്ത് റിയാദില്‍ ഖബറടക്കുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന് കുടുംബം അധികാര പത്രം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ നിരന്തരമായ ഇടപ്പെടലിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം അനുവദിച്ചത്, സ്വദേശീ പൗരന്റെ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കിയത്.

അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് സൗജന്യ നിയമ സഹായം നല്‍കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ ബന്ധുക്കള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ചുമതലകള്‍ ഏറ്റെടുത്ത് കുടുംബങ്ങളെ സഹായിക്കുമെന്നും വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top