Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വേര്‍പാടിന്റെ ആറു വര്‍ഷങ്ങള്‍; കൂട്ടുകാരെ സ്മരിക്കാന്‍ ഫുഡ്‌ബോള്‍ പ്രേമികള്‍

ദമാം: ദമാമില്‍ നിന്നു ജിദ്ദയിലേക്ക് കളിക്കാന്‍ പുറപ്പെട്ട മുന്ന് കളിക്കാര്‍ തായിഫ് ദലമിലൂണ്ടായ വാഹനപകടത്തില്‍ മരിച്ച ദുരന്തത്തിന് നവബര്‍ ആറിന് ആറുവര്‍ഷം. പ്രിയകൂട്ടുകാരെ അനുസ്മരിക്കുന്നതിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒത്തുചേരീന്നു. വെള്ളി ഉച്ചക്ക് 2ന് സൂം ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും.

2014 നവംമ്പര്‍ ആറിന് ജിദ്ദയില്‍ ബ്ലുസ്റ്റാര്‍ ഫുട്‌ബോള്‍ മേളയില്‍ യാമ്പുവില്‍ നിന്നുള്ള ടീമിന് കളിക്കുന്നതിനാണ് ദമാമിലെ മുന്‍നിര കളിക്കാരായ മലപ്പുറം മുണ്ടേങ്ങര സ്വദേശി തച്ചംപറമ്പില്‍ സഹല്‍, പുളിക്കല്‍ പുത്തുപാടം കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ്, കോഴിക്കോട് ബേപ്പൂര്‍ താഴത്തൊടിപറമ്പ് ബീവി മന്‍സിലില്‍ ആശിഖ് എന്നിവര്‍ പുറപ്പെട്ടത്. ദാരുണ ദുരന്തം പ്രവാസ ലോകത്ത് കണ്ണുനീര്‍ പരത്തിയിരുന്നു. നാട്ടിലേയും സൗദിയിലേയും കളി മൈതാനങ്ങളില്‍ മികച്ച ഫുട്‌ബോള്‍ താരങ്ങളായിരുന്നവരുടെ വിയോഗം ഇന്നും പ്രവാസി കാല്‍പന്ത് പ്രേമികള്‍ക്ക് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ്. പ്രവാസ ലോകത്തേയും നാട്ടിലേയും പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top