
തബൂക്ക്: പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ് ലോകം നേരുടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഹസീന ഫുആദ്. സൗദി അറേബ്യയില്‍ ആശങ്കയുടെ കാലം അവസാനിച്ചു. എന്നാല്‍ രണ്ടാം തരംഗം പടരാതിരിക്കാന്‍ ജാഗ്രത ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഓരോ രാജ്യത്തും വിവിധ തരത്തിലും സ്വഭാവത്തിലുമുളള വൈറസുകളാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല വൈറസിന് ജനിതക മാറ്റവും ഉണ്ടാകുന്നുണ്ട്. ഇതെല്ലാം രണ്ടാം തരംഗത്തില്‍ ആരോഗ്യത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിതര്‍ രോഗ മുക്തി നേടി മൂന്നുമാസം കഴിഞ്ഞാല്‍ വീണ്ടും വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്. കടുത്ത പ്രമേഹമുളളവര്‍, അര്‍ബുദ ചികിത്സയിലുളളവര്‍. ഹൃദയം, വൃക്ക രോഗ ബാധിതര്‍, അറുപത് വയസിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും ഡോ. ഹസീന പറഞ്ഞു.

ബ്രിട്ടണ്‍ ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളില്‍ രണ്ടാം തരംഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ പ്രോട്ടോകോള്‍ ലംഘിച്ചതോടെ പൂര്‍വ്വാദികം ശക്തിയോടെ കൊവിഡ് വ്യാപിച്ചു. ഇതില്‍ നിന്നു പാഠം പഠിക്കണമെന്നും ഡോ. ഹസീന വ്യക്തമാക്കി.

ചോദ്യോത്തര സെഷന് ഡോ ഫുവാദ് ലത്തീഫ് നേതൃത്വം നല്‍കി. പരിപാടി കെ എം സി സി ദേശീയ സെക്രട്ടേറിയറ്റ് അംഗം മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിറാജ് കാഞ്ഞിരമുക്ക് സ്വാഗതവും സമ്മീര്‍ മണ്ണാര്‍മല നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
