Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വാഹനങ്ങള്‍ നിരതെറ്റിയാല്‍ പിഴ

റിയാദ്: വാഹനങ്ങള്‍ നിരതെറ്റി ഓടിയാല്‍ പിഴ ഈടാക്കും. റോഡ് ഗതാഗതം നിരീക്ഷിക്കുന്ന ക്യാമറകളുടെ കണ്ണുവെട്ടിക്കാന്‍ ഇനി കഴിയില്ല. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളില്‍ നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.

ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടി. അപകടങ്ങള്‍ കുറക്കുന്നതിനും പുതിയ നിയമം സഹായിക്കും. സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും പിഴ ചുമത്താന്‍ നിരീക്ഷണ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെയാണ് നിരതെറ്റിക്കുന്ന വാഹനങ്ങളെയും പിടികൂടാന്‍ പുതിയ നിയമം നടപ്പിലാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ് കൂടുതഫ കാര്യക്ഷമമാക്കും. വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ വേഗത്തിലാക്കും. ട്രാഫിക് ഡയറക്ടറേറ്റ് സേവനങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top