റിയാദ്: ഇന്ത്യയിലുളളവര്‍ക്കു സൗദിയിലെത്താന്‍ വിമാനം സര്‍വ്വീസ് ആരംഭിക്കുന്നതിന് ചര്‍ച്ച തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് ആരംഭിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ നിന്നു സൗദിയലേക്ക് നേരിട്ട് സര്‍വീസ് ഇല്ല. ഇതു പുനരാരംഭിക്കാനാണ് ശ്രമം. എയര്‍ ഇന്ത്യ, സൗദിയ എയര്‍ലൈന്‍സ് എന്നിവ സര്‍വ്വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിവിധ അതോറിറ്റികളില്‍ നിന്ന് അനുമതി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരുകാണ്. ഫലംകാണുമെന്നും അംബാസിഡര്‍ വ്യക്തമാക്കി.
എയര്‍ ബബിള്‍ കരാറിനും ശ്രമമുണ്ട്. ഇതുപ്രകാരം പ്രവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സൗദിയിലെത്താന്‍ കഴിയും. സൗദി തൊഴില്‍ വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അംബാസഡര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.