
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരമ്പര റിംഫ് ടോക് രണ്ടാം പതിപ്പ് നവംബര്‍ 13ന് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മലയാളിയുടെ പ്രതിസന്ധികളും സാധ്യതകളുമാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍, ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, സാമ്പത്തിക മാന്ദ്യം കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാമൂഹിക നിരീക്ഷകന്‍, വിമര്‍ശകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായ ഷാജഹാന്‍ മാടമ്പാട്ട് (അബുദാബി), എം സി എ നാസര്‍ (മീഡിയ വണ്‍ മിഡില്‍ഈസ്‌ററ് ന്യൂസ് ഹെഡ്, ദുബൈ), മുസാഫിര്‍, ന്യൂസ് എഡിറ്റര്‍ മലയാളം ന്യൂസ് (സൗദി അറേബ്യ), അനസ് യാസിന്‍, ദേശാഭിമാനി ഗള്‍ഫ് ന്യൂസ് ചീഫ് (ബഹ്‌റൈന്‍) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സൂം വെബിനാര്‍ ഫേസ്ബുക്ക് പേജില്‍ https://www.facebook.com/rimftalk തല്‍സമയം സംപ്രേഷണം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
