Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

വേതന സുരക്ഷാ പദ്ധതി: അടുത്ത മാസം മുതല്‍ ശമ്പളം ബാങ്കുകള്‍ വഴി

റിയാദ്: സൗദിയില്‍ അടുത്ത മാസം മുതല്‍ സമ്പൂര്‍ണ വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. തൊഴില്‍ വിപണിയിലെ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന പന്ത്രണ്ട് ലക്ഷം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് വിതരണം ചെയ്യുന്നത്. സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തു വിട്ടത്. ബാങ്ക് അക്കൗണ്ടുകള്‍ വഴി തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നതാണ് വേതന സുരക്ഷാ പദ്ധതി.

ഘട്ടം ഘട്ടമായാണ് രാജ്യത്ത് സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നത്. അവസാന ഘട്ടം ഡിസംബറില്‍ നടപ്പിലാക്കുന്നതോടെ തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിറുത്തലാക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് തൊഴില്‍ വിപണിയില്‍ കൂടുതല്‍ ഉണര്‍വ് സൃഷടിക്കും. തൊഴിലാളി – തൊഴലുടമ തര്‍ക്കങ്ങളും പരാതികളും രാജ്യത്ത് വര്‍ധിച്ചുണ്ട്. സ്വദേശി ജീവനക്കാരുടെ ആനുപാതം കുറയുകയും വിദേശികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതായി കണക്കുകയള്‍ വ്യക്തമാക്കുന്നു. വിദേശികള്‍ 79 ശതമാനവും സ്വദേശികള്‍ 21 ശതമാനവുമാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top