നൗഫല്‍ പാലകാടന്‍
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 435 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5369 ആയി വര്‍ധിച്ചു.24 മണിക്കൂറിനിടെ എട്ട് പേര്‍ മരിച്ചു. 73 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇന്ന് 84 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 889 പേര്‍ വീടുകളിലേക്ക് മടങ്ങി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ്, മക്ക, ദമ്മാം എന്നിവിടങ്ങളിലാണ് .ദമ്മാമില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 69 കേസുകള്‍ ഇന്നു മാത്രം ഇവി ൈറിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദമ്മാമില്‍ രോഗ ബാധിതരുടെ എണ്ണം 259 ആയി. റിയാദില്‍ ഇതുവരെ 1,536 രോഗബാധിതരാണുള്ളത്. റിയാദില്‍ 383 രോഗികള്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖപ്പെട്ടത് റിയാദിലാണ്. അതിനിടെ തലസ്ഥാനത്ത് ജോലിക്ക് പോകാനും യാത്ര ചെയ്യാനും പ്രത്യേക പാസ്സ് നിര്‍ബന്ധമാക്കി. പാസില്ലാതെ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ പതിനായിരം സൗദി റിയാലാണ് പിഴ ചുമത്തും. റോഡുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.